താൾ:GkVI22e.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

190 കഷ്ടാനുഭവചരിത്രം

ഇരിക്കരുതു എന്നു വെച്ചു അവരുടെ തുടകളെ ഒടിച്ച ഉടലുകൾ
എടുപ്പിക്കേണം എന്നു യഹൂദർ പിലാതനോടു ചോദിച്ചു. അതു
കൊണ്ടു ചേകവർ വന്നു ഒന്നാമന്റെയും അവനോടു കൂടെ ക്രൂശി
ക്കപ്പെട്ട മറ്റേവന്റെയും തുടകളെ ഒടിച്ചു. പിന്നെ യേശുവിന്ന
ടുക്കെ വന്നു അവൻ മരിച്ചപ്രകാരം കണ്ടു തുടകളെ ഒടിച്ചില്ല.
ചേകവരിൽ ഒരുത്തൻ കുന്തംക്കൊണ്ടു അവന്റെ വിലാപ്പുറത്തു
കുത്തി ഉടനെ രക്തവും വെള്ളവും പുറപ്പെടുകയും ചെയ്തു. ഇതി
ന്നു കണ്ടിട്ടുള്ളവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു.അവന്റെ സാ
ക്ഷ്യം സത്യമുള്ളതു തന്നെ. നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ
ഉള്ളവ തന്നേ പറയുന്നു എന്നു അവൻ അറിഞ്ഞും ഇരിക്കുന്നു.
എന്തെന്നാൽ അവന്റെ അസ്ഥി ഒടികയും ഇല്ല എന്നുള്ള
തിരുവെഴുത്തു പൂരിക്കേണ്ടതിന്നു ഇവ സംഭവിച്ചു. പിന്നെ അ
വർ കുത്തിയവങ്കലേക്കു നോക്കും എന്നു മറ്റൊർ എഴുത്തു പറ
യുന്നു. (യോഹ.)

൭. ശവസംസ്കാരം.

സന്ധ്യയായപ്പോൾ തന്നെ ശബ്ബതിൻ തലനാൾ ആകുന്ന
വെള്ളിയാഴ്ച്ച ആകകൊണ്ടു യഹൂദരുടെ ഊരായ അറിമത്യയിൽ
നിന്നു യോസേഫ് എന്ന ധനവാനും കുലീനനുമായ മന്ത്രി വന്നു.
ആയവൻ നീതിയുള്ള നല്ലൊരു പുരുഷനായതു കൊണ്ടു താനും
ദൈവരാജ്യത്തെ കാത്തുകൊള്ളുന്നവനും അവർ മന്ത്രിച്ചതും
പ്രവൃത്തിച്ചതും സമ്മതിക്കാതെ നിന്നവനും ആയതല്ലാതെ യേ
ശുവിൻ ശിഷ്യനും ആയി യഹൂദരേ ഭയം ഹേതുവായി മറഞ്ഞിരു
ന്നവൻ തന്നെ. ആയവൻ പിലാതൻ ഉള്ളതിൽ ധൈൎയ്യത്തോ
ടെ കടന്നു യേശുവിന്റെ ഉടൽ ചോദിച്ചു. അവൻ അപ്പോഴെ
മരിച്ചുവോ എന്നു പിലാതൻ ആശ്ചൎയ്യപ്പെട്ടു ശതാധിപനെ
വരുത്തി: അവൻ മരിച്ചിട്ടു അധികം നേരമായോ?എന്നു
ചോദിച്ചു. ശതാധിപനോടു വസ്തുത അറിഞ്ഞു ഉടൻ യോസേ
ഫിന്നു സമ്മാനിച്ചു. ആയവൻ ശുദ്ധശീല വാങ്ങി ഉടൽ ഇറക്കി.
ആദ്യം രാത്രിയിൽ യേശുവിന്നടുക്കേ വന്ന നിക്കോദേമനും കൂടെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/202&oldid=195593" എന്ന താളിൽനിന്ന് ശേഖരിച്ചത്