താൾ:GkVI22e.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

188 കഷ്ടാനുഭവചരിത്രം

ദൈവപുത്രൻ എന്നു ചൊല്ലിക്കൊണ്ടു അവൻ ദൈവത്തിൽ
ആശ്രയിച്ചുവല്ലൊ. ആയവൻ അവനെ ഇച്ഛിക്കുന്നു എങ്കിൽ
ഇപ്പോൾ ഉദ്ധരിക്കട്ടെ എന്നു പഴിച്ചു പറഞ്ഞു.. പടജ്ജനങ്ങളും
അടുത്തു വന്നു കാടികൊണ്ടു കാണിച്ചു: നീ യഹൂദരുടെ രാജാവാ
യാൽ നിന്നെത്തന്നെ രക്ഷിക്ക എന്നു അവനെ പരിഹസിച്ചു.
(മത്ത.മാൎക്ക.ലൂക്ക.)

ഒരുമിച്ചു തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു
എങ്കിൽ നിന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു അവനെ ദുഷി
ച്ചപ്പോൾ മറ്റവൻ അവനെ ശാസിച്ചു: നീ ഈ ശിക്ഷാവിധിയി
ൽ തന്നേ ആയിട്ടും ദൈവത്തെ ഭയപ്പെടാതിരിക്കുന്നുവോ?
നാമോ ന്യായപ്രകാരം സത്യം. നാം ചെയ്തതിന്നു യോഗ്യ
മായതു കിട്ടിപ്പോയല്ലോ. ഇവനോ പറ്റാത്തതു ഒന്നും ചെയ്തില്ല
എന്നു ഉത്തരം ചൊല്ലി: കൎത്താവേ, നിന്റെ രാജ്യത്തിൽ നീ
വരുമ്പോൾ എന്നെ ഓൎക്കേണമേ എന്നു യേശുവോടു പറഞ്ഞു.
.യേശു അവനോടു: ആമെൻ ഞാൻ നിന്നോടു ചൊല്ലുന്നിതു:
ഇന്നു നീ എന്നോടു കൂടെ പരദീസയിൽ ഇരിക്കും എന്നു പറക
യും ചെയ്തു. (ലൂക്ക.)

യേശുവിൻ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ
സഹോദരിയും അല്ഫായുടെ മറിയയും മഗ്ദലക്കാരത്തി മറിയയും
നിന്നു കൊണ്ടിരിക്കേ യേശു അമ്മയും താൻ സ്നേഹിക്കുന്ന ശിഷ്യ
നും നില്ക്കുന്നതു കണ്ടു:സ്ത്രീയേ, കണ്ടാലും നിന്റെ മകൻ എന്നു
തന്റെ അമ്മയോടു പറഞ്ഞു.. പിന്നെ ശിഷ്യനോടു: കണ്ടാലും
നിന്റെ അമ്മ എന്നു പറഞ്ഞു.. ആ നാഴിക മുതൽ ശിഷ്യൻ
അവളെ തന്നിടത്തിലേക്കു കൈകൊണ്ടു.

ഏകദേശം ആറാം മണി നേരമായപ്പോൾ ഒമ്പതാം മണി
വരെയും ആ ദേശത്തിൽ ഒക്കെയും അന്ധകാരം ഉണ്ടായി സൂൎയ്യൻ
ഇരുണ്ടു. ഏകദേശം ഒമ്പതാം മണിക്കു യേശു: ഏലി, ഏലി,
ലമാ ശബക്താനി? എന്നു മഹാശബ്ദത്തോടെ വിളിച്ചു, അതു:
എൻ ദൈവമേ, എൻ ദൈവമേ, നീ എന്നെ കൈ വിട്ടതു എന്തു?
എന്നാകുന്നു. അവിടെ നില്ക്കുന്നവരിൽ ചിലർ കേട്ടിട്ടു ഇവൻ
ഏലിയാവെ വിളിക്കുന്നു എന്നു പറഞ്ഞു.. (മത്ത. മാൎക്ക. ലൂക്ക.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/200&oldid=195590" എന്ന താളിൽനിന്ന് ശേഖരിച്ചത്