താൾ:GkVI22e.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 187

യേശു പറഞ്ഞു: പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എ
ന്നറിയായ്കകൊണ്ടു ഇവൎക്കു ക്ഷമിച്ചു വിടേണമേ. (ലൂക്ക.)

അവന്റെ തലെക്കു മീതെ അവന്റെ കുറ്റത്തിന്റെ സംഗ
തിയെ എഴുതിവെച്ചിരുന്നു. പിലാതൻ ആകട്ടെ ഒരു സൂചകം
എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ നസറയ്യനായ യേശു
യഹൂദരുടെ രാജാവു എന്നു വരെച്ചിട്ടുണ്ട്. യേശുവെ ക്രൂശിച്ച
സ്ഥലം നഗരത്തിന്നു സമീപമാകയാൽ എബ്രയ യവന റോമ
ഈ മൂന്നു വക അക്ഷരങ്ങൾകൊണ്ടും എഴുതീട്ടുള്ള സൂചകത്തെ
അനേക യഹൂദന്മാർ വായിച്ചു. പിന്നെ യഹൂദരാജാവു എ
ന്നല്ല ഞാൻ യഹൂദരാജാവു എന്നു അവൻ പറഞ്ഞതു എന്ന
ത്രേ എഴുതേണ്ടതു. എന്നാറെ പിലാതൻ: ഞാൻ എഴുതിയതു
എഴുതീട്ടുണ്ടു എന്നു ഉത്തരം പറഞ്ഞു. (യോ. മത്ത. മാ. ലൂക്ക.)

സേവകർ യേശുവെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രങ്ങ
ളെ എടുത്തു ഓരോ സേവകന്നു ഓരോ പങ്കായിട്ടു നാലംശമാക്കി;
ഉള്ളങ്കിയെ എടുത്തു മീത്തലോടു അടിയോളം തുന്നൽ അല്ലാതെ
മുറ്റും നെയ്ത്തുപണിയായതു കണ്ടു: ഇതു നാം കീറല്ല, ആൎക്കു
വരും എന്നു ചീട്ടു ഇടുക എന്നു തമ്മിൽ പറഞ്ഞു. തങ്ങളിൽ
എന്റെ വസ്ത്രങ്ങളെ പകുത്തു എന്റെ തുണിമേൽ ചീട്ടും ഇട്ടു
എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരുവാൻ സേവകർ ഇവ
ചെയ്തതു. പിന്നെ അവിടെ ഇരുന്നതുകൊണ്ടു അവനെ കാത്തു.
(യോഗ. മത്ത. മാൎക്ക. ലൂക്ക.)

ജനം നോക്കി നിൽക്കയല്ലാതെ കടന്നു പോകുന്നവർ തലക
ളെ കുലുക്കി അവനെ ദുഷിച്ചു പറഞ്ഞിതു; ഹോ, മന്ദിരത്തെ
മൂന്നു നാളുകൊണ്ടു പണിയുന്നവനേ, നിന്നെ തന്നെ രക്ഷിക്ക,
നീ ദൈവപുത്രൻ എങ്കിൽ ക്രൂശിൽനിന്നു ഇറങ്ങി വാ. എന്ന
തിന്നു ഒത്തവണ്ണം മഹാപുരോഹിതരും ശാസ്ത്രികൾ മൂപ്പന്മാരു
മായി പരിഹസിച്ചു പറഞ്ഞിതു: ഇവൻ മറ്റവരെ രക്ഷിച്ചു
തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല. അവൻ ദൈവം തെരി
ഞ്ഞെടുത്ത ഇസ്രയേൽ രാജാവെങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു
ഇറങ്ങി വരട്ടെ. എന്നാൽ നാം അവനിൽ വിശ്വസിക്കും. ഞാൻ

24*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/199&oldid=195589" എന്ന താളിൽനിന്ന് ശേഖരിച്ചത്