താൾ:GkVI22e.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

186 കഷ്ടാനുഭവചരിത്രം.

൬. ക്രൂശാരോഹണവും മരണവും.

അവനെ പരിഹസിച്ച ശേഷം ചുവന്ന് അങ്കിയെ നീക്കി
സ്വന്ത വസ്ത്രങ്ങളെ ഉടുപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടു
പോകുമ്പോൾ അവൻ തന്റെ ക്രൂശിനെ ചുമന്നുകൊണ്ടു എ
ബ്രയർ ഗൊൽഗഥാ എന്നു പറയുന്ന തലയോടിടത്തേക്കു പുറ
ത്തു പോയി. പിന്നെ നാട്ടിൽനിന്നു വന്നു കടന്നുപോരുന്ന കു
റെനയിലെ ശിമോൻ എന്ന അലക്സന്തർ രൂഫൻ എന്നവരുടെ
അപ്പനെ അവന്റെ ക്രൂശിനെ ചുമപ്പാൻ നിൎബന്ധിച്ചു ക്രൂശി
നെ ചുമലിൽ വെച്ചു അവനെ യേശുവിന്റെ വഴിയെ നടക്കു
മാറാക്കി. (മത്ത. മാൎക്ക. ലൂക്ക. യോഹ.)

അതുകൂടാതെ വലിയ ജനസമൂഹവും അവനെ ചൊല്ലി
തൊഴിച്ചു മുറയിടുന്ന സ്ത്രീകളും അവന്റെ പിന്നാലെ നടന്നു.
ആയവരുടെ നേരെ യേശു തിരിഞ്ഞു: യരുശലേമ്പുത്രിമാരേ,
എന്നെ അല്ല നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കര
വിൻ. എന്തിനു എന്നാൽ മച്ചിമാരും പെറാത്ത ഉദരങ്ങളും കു
ടിപ്പിക്കാത്ത മുലകളും ധന്യങ്ങൾ തന്നെ എന്നു ചൊല്ലുന്ന നാ
ളുകൾ ഇതാ വരുന്നു, അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴു
വിൻ എന്നും കുന്നുകളോടു: ഞങ്ങളെ മറെപ്പിൻ എന്നും പറ
ഞ്ഞുതുടങ്ങും. എന്തെന്നാൽ പച്ചമരത്തിൽ ഈ വക ചെയ്താൽ
ഉണങ്ങിയതിൽ എന്തുണ്ടാകും? എന്നു പറഞ്ഞു. മറ്റു രണ്ടു ദു
ഷ്ടപ്രവൃത്തിക്കാരും അവനോടു കൂടെ കൊല്ലുവാൻ കൊണ്ടുപോക
പ്പെട്ടു. (ലൂക്ക.)

ഗൊൽഗഥയിൽ എത്തിയപ്പോൾ പിത്തം കലക്കിയ വീഞ്ഞു
അവന്നു കുടിപ്പാൻ കൊടുത്തു. ആയതു രുചി നോക്കിയാറെ കുടി
പ്പാൻ മനസ്സില്ലാഞ്ഞു വാങ്ങീട്ടില്ല. അവനെ ക്രൂശിക്കുമ്പോൾ
മൂന്നാം മണിനേരമായി. അവനോടു കൂടെ രണ്ടു കള്ളന്മാരെ ഒ
രുത്തനെ വലത്തും ഒരുത്തനെ ഇടത്തും ക്രൂശിച്ചു. ദ്രോഹിക
ളോടും എണ്ണപ്പെട്ടു എന്നുള്ള വേദവാക്യം നിവൃത്തിയാകയും
ചെയ്തു. (മത്ത. മാൎക്ക.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/198&oldid=195587" എന്ന താളിൽനിന്ന് ശേഖരിച്ചത്