താൾ:GkVI22e.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

184 കഷ്ടാനുഭവചരിത്രം.

എതിരെ വിളിച്ചു. മൂന്നാമതും അവരോടു: അവൻ ചെയ്ത ദോ
ഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല,
അതുകൊണ്ടു അവനെ ശിക്ഷിച്ചു വിട്ടുതരട്ടെ എന്നു പറഞ്ഞാറെ
അവൻ ക്രൂശിക്കപ്പെടേണ്ടതിന്നു അവർ ചോദിച്ചു ഉറക്കെ ശബ്ദി
ച്ചു പോന്നു. അവരുടെയും മഹാപുരോഹിതരുടെയും ശബ്ദ
ങ്ങൾ പ്രബലപ്പെട്ടു. (മത്ത. മാൎക്ക. ലൂക്ക.)

അപ്പോൾ പിലാതൻ യേശുവിനെ കൂട്ടിക്കൊണ്ടു വാറുകൊ
ണ്ടു അടിപ്പിക്കയും ചെയ്തു. നാടുവാഴിയുടെ സേവകർ യേശുവെ
ആഅസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളം എല്ലാം അവനെ
കൊള്ളെ വരുത്തി അവന്റെ വസ്ത്രം നീക്കി ചുവന്ന പുതപ്പു
ഇട്ടു, മുള്ളുകൾകൊണ്ടു കിരീടം മെടഞ്ഞു അവന്റെ തലയിൽ
വെച്ചു വലത്തെ കൈയിൽ ഒരു ചൂരൽക്കോലും ആക്കി അവന്മു
മ്പിൽ മുട്ടുകുത്തി: യഹൂദരുടെ രാജാവേ, വാഴുക എന്നു പരിഹ
സിച്ചു വന്ദിച്ചു കുമകൊടുത്തു തുപ്പി ചൂരൽ എടുത്തു അവന്റെ
തലയിൽ അടിക്കയും ചെയ്തു. (യോഹ. മത്ത. മാൎക്ക.)

പിലാതൻ പിന്നെയും പുറത്തു വന്നു: ഞാൻ അവനിൽ
കുറ്റം കാണുന്നില്ല എന്നു നിങ്ങൾ അറിയേണ്ടതിന്നു അവനെ
നിങ്ങൾക്കു ഇതാ പുറത്തു കൊണ്ടുവരുന്നു എന്നു അവരോടു
പറഞ്ഞു. ഉടനെ യേശു മുള്ളിൻ കിരീടവും ചുവന്ന പുതെപ്പും
ധരിച്ചുകൊണ്ടു പുറത്തുവന്നപ്പോൾ: ആ മനുഷ്യൻ ഇതാ! എന്നു
അവരോടു പറയുന്നു. എന്നാറെ മഹാപുരോഹിതരും ഭൃത്യന്മാ
രും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, അവനെ ക്രൂശിക്ക എന്നു
ആൎത്തു പോയി. പിലാതൻ അവരോടു: നിങ്ങൾ അവനെ
കൊണ്ടുപോയി ക്രൂശിപ്പിൻ; ഞാൻ കുറ്റം അവനിൽ കാണു
ന്നില്ല എന്നു പറയുന്നു. യഹൂദർ അവനോടു ഉത്തരം ചൊല്ലി
യതു: ഞങ്ങൾക്കു ഒരു ധൎമ്മം ഉണ്ടു. അവൻ തന്നെത്താൻ ദൈ
വപുത്രൻ ആക്കിയതുകൊണ്ടു ഞങ്ങളുടെ ധൎമ്മപ്രകാരം അവൻ
മരിക്കേണ്ടതു. എന്നുള്ള വാക്കു പിലാതൻ കേട്ടു ഏറ്റം ഭയപ്പെട്ടു
പിന്നെയും ആസ്ഥാനത്തിൽ ചെന്നു: നീ എവിടെ നിന്നു ആ
കുന്നു? എന്നു യേശുവിനോടു പറയുന്നു. യേശു അവന്നു ഉത്തരം
കൊടുത്തില്ല. പിലാതൻ അവനോടു പറയുന്നു: നീ എന്നോടു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/196&oldid=195584" എന്ന താളിൽനിന്ന് ശേഖരിച്ചത്