താൾ:GkVI22e.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 183

മത്സരിപ്പിക്കുന്നവൻ എന്നു വെച്ചു ഇങ്ങു കൊണ്ടുവന്നു. ഞാനോ
ഇത, നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ
കുറ്റങ്ങൾ ഒന്നും ഇവനിൽ കണ്ടിട്ടില്ല, ഹെരോദാവും കണ്ടില്ല.
അവന്റെ അടുക്കെ നിങ്ങളെ അയച്ചു എന്നിട്ടും മരണയോഗ്യ
മായതു ഒന്നും ഇവൻ പ്രവൃത്തിച്ചു എന്നു വന്നില്ലല്ലോ. അതു
കൊണ്ടു അവനെ ശിക്ഷിച്ചു വിട്ടുതരാം എന്നു പറഞ്ഞു. (ലൂ.)

ഉസ്തവന്തോറും പുരുഷാരത്തിന്നു തെളിഞ്ഞ ഒരു ചങ്ങല
ക്കാരനെ വിട്ടുകൊടുക്കുന്നതു നാടുവാഴിക്കു മൎയ്യാദ ആയിരുന്നു.
അന്നു ബറബ്ബാ എന്നു ചൊൽക്കൊണ്ട ഒരു ചങ്ങലക്കാരൻ അവ
ൎക്കു ഉണ്ടായിരുന്നു. അവൻ മറ്റവരുമായി കലഹിച്ചു നഗര
ത്തിൽ തന്നെ കുല ചെയ്തതിനാൽ തടവിൽ ആക്കപ്പെട്ടവൻ.
പിന്നെ പുരുഷാരം കരേറിവന്നു അവൻ തങ്ങളോടു നിത്യം ചെ
യ്യുമ്പോലെ ചെയ്യേണം എന്നു യാചിച്ചു തുടങ്ങി. അതുകൊണ്ടു
ജനങ്ങൾ കൂടിവന്നപ്പോൾ പിലാതൻ അവരോടു: പെസഹയിൽ
നിങ്ങൾക്കു ഒരുത്തനെ വിട്ടുതരുന്നതു മൎയ്യാദ ആകുന്നുവല്ലോ,
ബറബ്ബാ എന്നവനോ ക്രിസ്തു എന്നുള്ള യേശുവോ ആരെ നി
ങ്ങൾക്കു വിട്ടുതരേണ്ടു? എന്നു പറഞ്ഞു. മഹാപുരോഹിതർ
അസൂയകൊണ്ടു അവനെ ഏല്പിച്ചതു തനിക്കു ബോധിക്കയാൽ
അത്രെ. പിന്നെ ന്യായാസനത്തിൽ ഇരുന്നപ്പോൾ അവന്റെ
ഭാൎയ്യ ആളയച്ചു: നീയും ആ നീതിമാനുമായി ഇടപെടരുതേ, അ
വൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ പാടുപെട്ടു
എന്നു പറയിച്ചു. (മത്ത. മാൎക്ക. ലൂക്ക.)

എന്നാറെ ബറബ്ബാവെ ചോദിപ്പാനും യേശുവെ സംഹരി
പ്പാനും മഹാപുരോഹിതരും മൂപ്പന്മാരും പുരുഷാരങ്ങളെ ഇളക്കി
സമ്മതിപ്പിച്ചു. പിന്നെ നാടുവാഴി അവരോടു: ഈ ഇരുവരിൽ
ഏവനെ നിങ്ങൾക്കു വിടുവിപ്പാൻ ഇച്ഛിക്കുന്നു? എന്നു പറഞ്ഞു
തുടങ്ങിയാറെ ഇവനെ നീക്കിക്കളക, ഞങ്ങൾക്കു ബറബ്ബാവെ
വിട്ടുതരേണം എന്നു ഒക്ക ആൎത്തുവിളിച്ചു. പിലാതൻ യേശുവെ
വിടുവിപ്പാൻ മനസ്സാകകൊണ്ടു പിന്നെയും അവരോടു വിളിച്ചു
പറഞ്ഞു: എന്നാൽ ക്രിസ്തു എന്നുള്ള യേശുവെ എന്തു ചെ
യ്യേണ്ടു? എന്നാറെ അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു അവർ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/195&oldid=195582" എന്ന താളിൽനിന്ന് ശേഖരിച്ചത്