താൾ:GkVI22e.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 181

ശേഖലിനെ അവർ എടുത്തു കുശവനിലത്തിന്നായി കൊടുത്തു
എന്നത്രെ. (മത്ത. ൨൭.)

യഹൂദരോ തീണ്ടിപ്പോകാതെ പെസഹ തിന്മാന്തക്കവണ്ണം
ആസ്ഥാനത്തിൽ പ്രവേശിക്കാതെ നിന്നു. അതുകൊണ്ടു പിലാ
തൻ അവരുടെ അടുക്കെ പുറത്തു വന്നു: ഈ മനുഷ്യന്റെ നേ
രെ എന്തു കുറ്റം ബോധിപ്പിക്കുന്നു? എന്നു ചോദിച്ചു. ഇവൻ
ദുഷ്പ്രവൃത്തിക്കാരൻ അല്ല എങ്കിൽ അവനെ നിങ്കൽ ഏല്പിക്കയി
ല്ലയായിരുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു. പിലാതൻ അ
വരോടു: നിങ്ങൾ അവനെ കൂട്ടിക്കൊണ്ടു നിങ്ങളുടെ ധൎമ്മപ്രകാ
രം വിധിപ്പിൻ എന്നു പറഞ്ഞാറെ യഹൂദർ അവനോടു: ആരെ
യും കൊല്ലുന്നതു ഞങ്ങൾക്കു വിഹിതമല്ലല്ലോ എന്നു പറഞ്ഞു.
ഇവ്വണ്ണം താൻ ഇന്ന മരണം മരിക്കും എന്നു യേശു സൂചിപ്പിച്ച
വചനത്തിന്നു നിവൃത്തി വരികയും ചെയ്തു. (യോഹ.)

പിന്നെ മഹാപുരോഹിതരും മൂപ്പന്മാരും: ഇവൻ താൻ ക്രി
സ്തുവാകുന്ന ഒരു രാജാവു എന്നു ചൊല്ലിക്കൊണ്ടു ജനത്തെ മറി
ച്ചുകളകയും കൈസൎക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെ
യ്യുന്നപ്രകരം ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
ആകയാൽ പിലാതൻ പിന്നെയും ആസ്ഥാനത്തിൽ പുക്കു യേ
ശുവെ വിളിച്ചു: നീ യഹൂദരുടെ രാജാവോ? എന്നു ചോദിച്ചാ
റെ യേശു ഉത്തരം ചൊല്ലിയതു: ഇതു നീ സ്വയമായി പറയുന്നു
വോ? മറ്റുള്ളവർ എന്നെക്കൊണ്ടു നിന്നോടു ബോധിപ്പിച്ചി
ട്ടോ? പിലാതൻ: ഞാൻ യഹൂദനോ? നിന്റെ ജനവും മഹാ
പുരോഹിതരും നിന്നെ എങ്കൽ ഏല്പിച്ചു; നീ എന്തു ചെയ്തു?
എന്നു എതിരെ പറഞ്ഞപ്പോൾ യേശു ഉത്തരം ചൊല്ലിയതു:
എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല, എന്റെ രാജ്യം
ഇഹലോകത്തിൽനിന്നു എന്നു വരികിൽ എന്റെ ഭൃത്യന്മാർ
ഞാൻ യഹൂദരിൽ ഏല്പിക്കപ്പെടാതവണ്ണം പോരാടുകായിരു
ന്നുവല്ലോ; എന്നിട്ടു എന്റെ രാജ്യം ഇവിടെനിന്നല്ല സ്പഷ്ടം.
പിലാതൻ അവനോടു: പിന്നെ നീ രാജാവല്ലോ? എന്നു പറ
ഞ്ഞാറെ യേശു ഉത്തരം ചൊല്ലിയതു: നീ പറയുന്നു, ഞാൻ രാ
ജാവാകുന്നു സത്യം. സത്യത്തിന്നു സാക്ഷി നിൽകേണ്ടതിന്നു ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/193&oldid=195578" എന്ന താളിൽനിന്ന് ശേഖരിച്ചത്