താൾ:GkVI22e.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 കഷ്ടാനുഭവചരിത്രം.

കൂടിയവനോ? എന്നു പറയുന്നു. അല്ല എന്നു അവൻ പറ
യുന്നു. അന്നു കുളിർ ആകകൊണ്ടു ദാസരും ഭൂതൃന്മാരും കനൽ
കൂട്ടി തീ കാഞ്ഞു കൊണ്ടു നിന്നിരിക്കേ പേത്രനും അവരോടു കൂട
നിന്നു തീ കാഞ്ഞു കൊണ്ടിരുന്നു. എന്നാറെ മഹാപുരോഹിതൻ
യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും
കുറിച്ച ചോദിച്ചപ്പോം യേശു ഉത്തരം ചൊല്ലിയതു: ഞാൻ
ലോകത്തോടു പരസ്യത്തിൽ പറഞ്ഞു. പള്ളിയിലും എല്ലാ യഹൂ
ദന്മാരും കൂടുന്ന ദേവാലയത്തിലും ഞാൻ എപ്പോഴും ഉപദേ
ശിച്ച രഹസ്യത്തിൽ ഒന്നും ഉരെച്ചതും ഇല്ല. നീ എന്നോടു
ചോദിക്കുന്നതു എന്തു? കേട്ടവരോടു ഞാൻ അവരെ കേൾപ്പി
ച്ചതു എന്തു? എന്നു ചോദിക്ക. കണ്ടാലും ഞാൻ പറഞ്ഞവ
അവർ അറിയുന്നു എന്നു പറഞ്ഞാറെ ഭൂതൃന്മാരിൽ അരികെ
നില്ക്കുന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങിനെ ഉത്തരം
ചൊല്ലന്നുവോ? എന്നു പറഞ്ഞു യേശുവിന്നു. കുമ കൊടുത്തു.
അതിനു യേശു: ഞാൻ ദോഷമായി സംസാരിച്ച എങ്കിൽ ദോ
ഷം എന്നതിനു തുമ്പുണ്ടാക്ക, നല്ലവണ്ണം എങ്കിൽ എന്നെ തല്ല
ന്നതു എന്തു? എന്നു പറഞ്ഞു. അന്നാ അവനെ കെട്ടപ്പെട്ടവ
നായി മഹാപുരോഹിതനായ കയഫാറിൻ അടുക്കെ അയച്ചു.

മഹാപുരോഹിതരും മുപ്പമൊരുമായി നൃായാധിപസംഘം
ഒക്കെയും യേശുവെ കൊല്ലിക്കേണ്ടതിന്നു അവന്റെ നേരെ കള്ള
സ്സാക്ഷ്യം അന്വേഷിച്ചുപോന്നു കണ്ടിട്ടില്ലതാനും, അനേകർ അ
വന്റെ നേരെ കള്ളസ്സാക്ഷ്യം ചൊല്ലിട്ടും സാക്ഷ്യങ്ങൾ ഒത്തില്ല.
കെടുക്കും രണ്ടു കള്ളസ്സാക്ഷികം വന്നു പറഞ്ഞിതു: ഈ കൈപ്പ
ണിയായ മന്ദിരത്തെ ഞാൻ അഴിച്ച മൂന്നു ദിവസംകൊണ്ടു കൈ
പ്പണിയല്ലാത്ത മറെറാന്റിനെ എടുപ്പിക്കും എന്നു ഇവൻ പറ
യുന്നതു ഞങ്ങൾ കേട്ടു. എന്നിപ്രകാരവും അവരുടെ സാക്ഷ്യം
ഒത്തതും ഇല്ല. എന്നിട്ടു മഹാപുരോഹിതൻ എഴുനീറ്റു അവ
നോടു; നീ ഒരുത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ
നേരെ സാക്ഷ്യം ചൊല്ലുന്നതു എങ്ങിനേ? എന്നു പറഞ്ഞാറെ
യേശു മിണ്ടാതെ നിന്നു. മഹാപുരോഹിതർ ശാസ്ത്രികം മുത
ലായ ജനമുപ്പന്മാർ: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറ!

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/190&oldid=195571" എന്ന താളിൽനിന്ന് ശേഖരിച്ചത്