താൾ:GkVI22e.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന. 7

എന്നാൽ കൎത്താവിനെ മറന്നു അന്യായത്തിലും പാപത്തി
ലും രസിക്കുന്നവർ ഒക്കയും ദൈവത്തിന്റെ അരുളപ്പാടിനെ
കേൾപ്പിൻ:

ദുഷ്ടൻ തന്റെ വഴിയെയും അകൃത്യക്കാരൻ തന്റെ വിചാ
രങ്ങളെയും വിട്ടു കൎത്താവിന്റെ അടുക്കൽ തിരിക; എന്നാൽ
അവന്നു കുരുണ ഉണ്ടാകും. (യശ. ൫൫, ൭.)

ഇന്നു നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാൽ, മത്സരത്തിൽ
എന്ന പോലെ, ഹൃദയത്തെ കഠിനമാക്കരുതേ. ആമെൻ. (എ
ബ്ര. ൩, ൧൫.)

അല്ലെങ്കിൽ.

എന്തെന്നാൽ ദൈവം തന്റെ ഏകജാതനായ പുത്രനിൽ
വിശ്വസിക്കുന്ന ഏവനും നശിക്കാതെ നിത്യജീവൻ പ്രാപി
ക്കേണ്ടതിന്നു അവനെ തരുവാൻ തക്കവണ്ണം ലോകത്തെ സ്നേ
ഹിച്ചു. (യോഹ.൩,൧൬.)

നാം അവനിൽ ദൈവനീതി ആകേണ്ടതിന്നു അവൻ പാ
പത്തെ അറിയാത്തവനെ നമുക്കു വേണ്ടി പാപം ആക്കി.
(൨ കൊരി. ൫, ൨൧.)

എൻ ജീവനാണ, ദുഷ്ടന്റെ മരണത്തെ ഞാൻ ആഗ്രഹി
ക്കുന്നില്ല; അവൻ തന്റെ വഴിയെ വിട്ടു ജീവിക്കേണം എന്നത്രേ
എന്നു യഹോവാകൎത്താവിൻ അരുളപ്പാടു. (ഹെസ. ൧൮, ൨൩.)

നീതിമാൻ പ്രയാസേന രക്ഷപ്പെടുന്നു എങ്കിൽ അഭക്തനും
പാപിയും എവിടെ കാണപ്പെടും. ആമെൻ. (൧പേത്ര. ൪, ൧൮.)

(പിന്നെ എല്ലാവരും എഴുനീറ്റു നില്ക്കേ പ്രബോധിപ്പിക്കേണ്ടതു.)

കനിവുള്ള ദൈവം കരുണ വിചാരിച്ചു അനുതപിക്കുന്നവ
രായ നിങ്ങളുടെ പാപങ്ങളെ മോചിപ്പിച്ചതുകൊണ്ടു വിശ്വാസ
മുള്ള ദൈവജാതിയുള്ളോരേ, നിങ്ങൾ ത്രിയേകദൈവത്തോടു
പുതുതായി പറ്റിക്കൊണ്ടു എല്ലാകാലത്തും ഏതു സ്ഥലത്തും
അവങ്കലുള്ള വിശ്വാസത്തെ വാക്കിനാലും ക്രിയയാലും ഏറ്റു
പറയേണം എന്നു നിങ്ങളെ പ്രബോധിപ്പിക്കുന്നു. അതുകൊ
ണ്ടു നാം ഹൃദയങ്ങളെ ഉയൎത്തി ഒന്നിച്ചു പറഞ്ഞുകൊൾവൂതാക:

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/19&oldid=195174" എന്ന താളിൽനിന്ന് ശേഖരിച്ചത്