താൾ:GkVI22e.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 177

ആ നാഴികയിൽ തന്നെ യേശു തന്റെ നേരെ വന്ന മഹാ
പുരോഹിതരോടും ദൈവാലയത്തിലെ പടനായകരോടും മൂപ്പന്മാ
രോടും പറഞ്ഞിതു: ഒരു കള്ളനെക്കൊള്ളെ എന്ന പോലെ നി
ങ്ങൾ വാളുവടികളുമായി എന്നെ പിടിപ്പാൻ പുറപ്പെട്ടു വന്നു.
ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടു കൂട ഇരുന്നിട്ടും
എന്റെ നേരെ കൈകളെ നീട്ടിട്ടില്ല. എങ്കിലും ഇതു നിങ്ങളുടെ
നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു. ഇതു ഒക്കയും
പ്രവാചകരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നത്രെ സം
ഭവിച്ചതു. അപ്പോൾ ശിഷ്യർ എല്ലാവരും അവനെ വിട്ടു മണ്ടി
പ്പോയി. അവനെ ഒരു യുവാവു വെറും മെയ്യിൽ പുതപ്പു പുതെ
ച്ചുംകൊണ്ടു അനുഗമിച്ചു. ആയവനെ ബാല്യക്കാർ പിടിക്കു
ന്നേരം അവൻ പുതപ്പ വിട്ടു നഗ്നനായി അവൎക്കു തെറ്റി മണ്ടി
പ്പോയി. (മത്ത. മാൎക്ക, ലൂക്ക.)

൪. മഹാപുരോഹിതരുടെ ന്യായവിസ്താരവും
ശിമോന്റെ വീഴ്ചയും

പട്ടാളവും സഹസ്രാധിപനും യഹൂദരുടെ ഭൂത്യന്മാരും യേശു
വെ പിടിച്ചു കെട്ടി, അന്നാ ആ വൎഷത്തേ മഹാപുരോഹിതനായ
കയഫാവിന്റെ അമ്മായപ്പൻ ആകകൊണ്ടു മുമ്പെ അവന്നടു
ക്കെ കൊണ്ടു പോയി. കയഫാ എന്നവനോ ജനത്തിന്നു വേണ്ടി
ഒരു മനുഷ്യൻ നശിച്ചുപോകുന്നതു ഉപകാരം എന്നു യഹൂദരോടു
ആലോചിച്ചു പറഞ്ഞവൻ തന്നെ. ശിമോൻ പേത്രനും മറ്റെ
ശിഷ്യനും യേശുവിൻ പിന്നാലെ ചെല്ലുമ്പോൾ ആ ശിഷ്യൻ
മഹാപുരോഹിതനോടു പരിചയമുള്ളവനാകയാൽ യേശുവോടു
കൂട മഹാപുരോഹിതന്റെ നടുമുറ്റത്തു കടന്നു. പേത്രൻ വാതി
ല്ക്കൽ പുറത്തു നില്‌ക്കുമ്പോൾ മഹാപുരോഹിതനോടു പരിചയ
മുള്ള മറ്റേ ശിഷ്യൻ പുറപ്പെട്ടു വാതില്ക്കാരത്തിയോടു പറഞ്ഞു
പേത്രനെ അകത്തു വരുത്തി. എന്നാറെ വാതിൽ കാക്കുന്ന ബാ
ല്യക്കാരത്തി പേത്രനോടു; പക്ഷേ നീയും ആയാളുടെ ശിഷ്യരിൽ

23

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/189&oldid=195569" എന്ന താളിൽനിന്ന് ശേഖരിച്ചത്