താൾ:GkVI22e.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുനുഭവചരിത്രം. 175

ന്നു പ്രാൎത്ഥിച്ചു. അബ്ബാ പിതാവേ, നിന്നാൽ എല്ലാം കഴിയും,
ഈ പാനപാത്രം എന്നിൽനിന്നു നീക്കിക്കൊള്ളേണമേ, എങ്കിലും
ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതു അത്രെ ആവു എന്നു
പറഞ്ഞു. പിന്നെ വന്നു അവർ ഉറങ്ങുന്നതു കണ്ടു പേത്രനോടു
പറഞ്ഞു: ശിമോനേ, ഉറങ്ങുന്നുവോ? ഒരു നാഴികയും ഉണൎന്നിരി
പ്പാൻ കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണ
ൎന്നും പ്രാൎത്ഥിച്ചുംകൊൾവിൻ; ആത്മാവു മനഃപൂൎവ്വമുള്ളതു സ
ത്യം, ജഡം ബലഹീനമത്രെ. പിന്നെയും രണ്ടാമതു പോയി:
എൻ പിതാവേ, ഇതു ഞാൻ കുടിക്കാതെ നീങ്ങിക്കൂടാ എങ്കിൽ
നിന്റെ ഇഷ്ടം ഭവിക്കുക എന്നു പ്രാൎത്ഥിച്ചു. സ്വൎഗ്ഗത്തിൽനിന്നു
ഒരു ദൂതനും അവനെ ശക്തിപ്പെടുത്തുവാൻ കാണായ്‌വന്നു. പി
ന്നെ അവൻ അത്യാസനത്തിലായി അതിശ്രദ്ധയോടെ പ്രാൎത്ഥി
ച്ചു, അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളി
കൾ കണക്കെ ആയ്ചമഞ്ഞു. പ്രാൎത്ഥനയിൽനിന്നു എഴുനീറ്റു
മടങ്ങിവന്നു, അവർ കണ്ണുകൾക്കു ഭാരം ഏറുകകൊണ്ടു വിഷാദ
ത്താൽ ഉറങ്ങുന്നു എന്നു കണ്ടു; അവർ എന്തുത്തരം ചൊല്ലേണ്ടു
എന്നറിഞ്ഞതും ഇല്ല. അവരെ വിട്ടു മൂന്നാമതും ചെന്നു ആ വ
ചനത്താൽ തന്നെ പ്രാൎത്ഥിച്ചു; മൂന്നാമതും വന്നു അവരോടു പ
റയുന്നു: ശേഷത്തേക്കു ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ.
മതി! നാഴിക വന്നു. ഇതാ, മനുഷ്യപുത്രൻ പാപികളുടെ കൈ
കളിൽ ഏല്പിക്കപ്പെടുന്നു. എഴുനീല്പിൻ! നാം പോക, കുണ്ടാലും
എന്നെ കാണിച്ചുകൊടുക്കുന്നവൻ അണഞ്ഞു വന്നു. (യോഹ.
മത്ത. മാ. ലൂ.)

എന്നു അവൻ പറയുമ്പോൾ തന്നെ പെട്ടന്നു പന്തിരുവ
രിൽ ഒരുത്തനായ യൂദാ റോമാപട്ടാളത്തെയും മഹാപുരോഹി
തർ മൂപ്പന്മാർ എന്ന ഇവർ നിയോഗിച്ച വലിയ ഭ്രത്യക്കൂട്ടത്തെ
യും കൂട്ടിക്കൊണ്ടു ദീപട്ടി പന്തങ്ങളോടും വാളുവടികളോടും കൂട
വന്നു മുന്നടന്നു. തന്റെ മേൽ വരുന്നവ എല്ലാം യേശു അറി
ഞ്ഞിട്ടു പുറത്തു വന്നു: ആരെ തിരയുന്നു? എന്നു അവരോടു പ
റഞ്ഞു. നസറയ്യനായ യേശുവെ എന്നു അവർ ഉത്തരം ചൊ
ല്ലിയാറെ ഞാൻ ആകുന്നു എന്നു യേശു പറയുന്നു. അപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/187&oldid=195563" എന്ന താളിൽനിന്ന് ശേഖരിച്ചത്