താൾ:GkVI22e.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 173

മ്മിൽ തമ്മിൽ സ്നേഹിക്ക എന്നത്രെ. നിങ്ങൾക്കു അന്യോന്യം
സ്നേഹം ഉണ്ടെങ്കിൽ അതുകൊണ്ടു നിങ്ങൾ എന്റെ ശിഷ്യർ
എന്നു എല്ലാവൎക്കും ബോധിക്കും. ശിമോൻ പേത്രൻ അവനോ
ടു: കൎത്താവേ, നീ എവിടെ പോകുന്നു? എന്നു പറയുന്നതിന്നു :
ഞാൻ പോകുന്നതിലേക്കു നിനക്കു ഇപ്പോൾ അനുഗമിച്ചുകൂടാ.
പിന്നേതിൽ നീ എന്നെ അനുഗമിക്കും താനും എന്നു യേശു
ഉത്തരം പറഞ്ഞു. പേത്രൻ അവനോടു: കൎത്താവേ, ഇന്നു നി
ന്നെ അനുഗമിച്ചു കൂടാത്തതു എന്തുകൊണ്ടു? നിനക്കു വേണ്ടി
എൻ പ്രാണനെ വെച്ചുകളയും എന്നു പറഞ്ഞാറെ യേശു ഉത്ത
രം ചൊല്ലിയതു: നിൻ പ്രാണനെ എനിക്കു വേണ്ടി വെക്കുമോ?
ശിമോനേ, ശിമോനേ, കണ്ടാലും, സാത്താൻ നിങ്ങളെ കോത
മ്പു പോലെ ചേറുവാന്തക്കവണ്ണം ചോദിച്ചു. ഞാനോ നിന്റെ
വിശ്വാസം ഒടുങ്ങിപ്പോകായാ‌യ്‌വാൻ നിനക്കു വേണ്ടി യാചിച്ചു.
പിന്നെ നീ തിരിഞ്ഞു വന്ന ശേഷം നിന്റെ സഹോദരന്മാരെ
ഉറപ്പിച്ചുകൊൾക. എന്നതിന്നു അവൻ: കൎത്താവേ, നിന്നോടു
കൂടെ തടവിലും ചാവിലും ചെല്ലുവാൻ ഞാൻ ഒരുങ്ങി നില്‌ക്കുന്നു
എന്നു പറഞ്ഞാറെ യേശു ചൊല്ലിയതു: പേത്ര, നീ എന്നെ അ
റിയുന്നില്ല എന്നു മുന്നുവട്ടം തള്ളിപ്പറയും മുമ്പെ പൂവങ്കോഴി
ഇന്നു കൂകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. (യോ. ലൂ.)

പിന്നെ അവരോടു പറഞ്ഞു: നിങ്ങളെ മടിശ്ശീല പൊക്ക
ണം ചെരിപ്പുകൾ ഇവ കൂടാതെ അയച്ചപ്പോൾ ഒട്ടു കുറവുണ്ടാ
യോ? എന്നതിന്നു: ഒട്ടും ഇല്ല എന്നു ചൊല്ലിയാറെ അവരോടു
പറഞ്ഞിതു: എങ്കിലോ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എ
ടുക്കുക, പൊക്കണവും അവ്വണ്ണം തന്നെ; ഇല്ലാത്തവൻ തന്റെ
വസ്ത്രം വിറ്റു വാൾ കൊള്ളുകയും ചെയ്ക. ദ്രോഹികളോടും എ
ണ്ണപ്പെട്ടു എന്നു എഴുതിയിരിക്കുന്നതും കൂടെ എന്നിൽ തികഞ്ഞു
വരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു സത്യം. കാരണം
എന്നെ കുറിച്ചുള്ളവറ്റിന്നു തികവുണ്ടു. അവർ: കൎത്താവേ, ഇ
വിടെ രണ്ടു വാൾ ഇതാ എന്നു ചൊല്ലിയാറെ: മതി എന്നു അ
വരോടു പറഞ്ഞു. (മത്ത. മാ. ലൂ.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/185&oldid=195560" എന്ന താളിൽനിന്ന് ശേഖരിച്ചത്