താൾ:GkVI22e.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഷ്ടാനുഭവചരിത്രം. 171

യതു ആർ? ചാരിക്കൊണ്ടവനോ ശുശ്രഷിക്കുന്നവനോ? ചാരി
ക്കൊണ്ടവനല്ലയോ; ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കു
ന്നവനെ പോലെ ആകുന്നു. എങ്കിലും എന്റെ പരീക്ഷകളിൽ
എന്നോടു കൂടെ പാൎത്തു നിന്നവർ നിങ്ങളത്രെ. ഞാനും എൻ
പിതാവു എനിക്കു നിയമിച്ചതു പോലെ രാജ്യത്തെ നിങ്ങൾക്കു
നിയമിച്ചു തരുന്നുണ്ടു. നിങ്ങൾ എന്റെ രാജ്യത്തിൽ എൻ മേശ
യിൽ ഭക്ഷിച്ചു കുടിക്കയും ഇസ്രയേൽഗോത്രങ്ങൾ പന്ത്രണ്ടി
ന്നും ന്യായം വിധിച്ചു സിംഹാസനങ്ങളിൽ ഇരിക്കയും ചെയ്‌വാ
ന്തക്കവണ്ണമേ. (ലൂക്ക.)

ഇവ പറഞ്ഞിട്ടു യേശു ആത്മാവിൽ കലങ്ങി; ആമെൻ
ആമെൻ ഞാൻ ചൊല്ലുന്നിതു: നിങ്ങളിൽ ഒരുത്തൻ
എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷി പറഞ്ഞു. ആയവർ
ദുഃഖിച്ചു ആരെക്കൊണ്ടു പറഞ്ഞു എന്നു വിചാരിച്ചു തമ്മിൽ
തമ്മിൽ നോക്കി: പക്ഷേ ഞാനോ? ഞാനോ? എന്നു വെവ്വേറെ
അവനോടു ചൊല്ലി തുടങ്ങി. അവരോടു അവൻ പറഞ്ഞിതു:
പന്തിരുവരിൽ ഒരുവൻ എന്നോടു കൂടെ താലത്തിൽ കൈയിട്ടു
മുക്കുന്നവൻ തന്നെ. ശിഷ്യരിൽ വെച്ചു യേശു സ്നേഹിക്കുന്ന
ഒരുത്തൻ യേശുവിൻ മടിയോടു ചാരിക്കൊണ്ടിരിക്കേ ശിമോൻ
പേത്രൻ ആംഗികം കാട്ടി, ഈ ചൊല്ലിയതു ആരെക്കൊണ്ടു പറക
എന്നു അവനോടു ചോദിക്കുന്നു. ആയവൻ യേശുവിൻ മാൎവ്വിട
ത്തിൽ തല ചരിച്ചു: കൎത്താവേ, ആർ ആകുന്നു? എന്നു ചോ
ദിച്ചു. യേശു: ഞാൻ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവൻ
തന്നെ എന്നു ഉത്തരം പറഞ്ഞു; ഖണ്ഡത്തെ മുകീട്ടു ശിമോന്യ
നായ യൂദാ ഇഷ്കൎയ്യോത്തോവിന്നു കൊടുക്കുന്നു. ഖണ്ഡം വാങ്ങിയ
ശേഷം സാത്താൻ ഉടനെ അവനിൽ പ്രവേശിച്ചു. യേശു പറ
ഞ്ഞു: തന്നെ കുറിച്ചു വിധിച്ചു എഴുതിയിരിക്കുന്ന പ്രകാരം മനു
ഷ്യപുത്രൻ പോകുന്നു സത്യം. മനുഷ്യപുത്രനെ കാണിച്ചു കൊ
ടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം! ആ മനുഷ്യൻ ജനിച്ചില്ല എ
ങ്കിൽ കൊള്ളായിരുന്നു. എന്നാറെ അവനെ കാണിച്ചുകൊടു
ക്കുന്ന യൂദാ: റബ്ബീ, ഞാനല്ലല്ലോ എന്നുത്തരം ചൊല്ലിയതിന്നു:
നീ പറഞ്ഞുവല്ലോ എന്നുരെച്ചു. പിന്നെ നീ ചെയ്യുന്നതു വേ

22*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/183&oldid=195557" എന്ന താളിൽനിന്ന് ശേഖരിച്ചത്