താൾ:GkVI22e.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

170 കഷ്ടാനുഭവചരിത്രം.

ന്നെ ഗുരുവെന്നും കൎത്താവെന്നും വിളിക്കുന്നു; ഞാൻ അപ്രകാരം
ആകയാൽ നന്നായി ചൊല്ലുന്നു. കൎത്താവും ഗുരുവുമായ ഞാൻ
നിങ്ങളുടെ കാലുകളെ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ
കാലുകളെ കഴുകേണ്ടതു; ഞാൻ നിങ്ങളോടു ചെയ്തപ്രകാരം
നിങ്ങളും ചെയ്യേണ്ടതിന്നല്ലോ ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം
തന്നതു. ആമെൻ ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു:
തന്റെ കത്താവിനെക്കാൾ ദാസൻ വലിയവനല്ല, തന്നെ അയ
ച്ചവനെക്കാൾ ദൂതനും വലിയവനല്ല. ഇവ നിങ്ങൾ അറിയുന്നു
എങ്കിൽ ചെയ്താൽ ധന്യർ ആകുന്നു. നിങ്ങളെ എല്ലാവരെ
യും കുറിച്ചു ചൊല്ലുന്നില്ല. ഞാൻ തെരിഞ്ഞെടുത്തവരെ അറി
യുന്നു; എന്നാൽ എന്നോടു കൂടെ അപ്പം തിന്നുന്നവൻ എന്റെ
നേരെ മടമ്പു ഉയൎത്തി എന്നുള്ള തിരുവെഴുത്തിന്നു പൂൎത്തിവരേ
ണ്ടിയിരുന്നു, അതു സംഭവിക്കും മുമ്പെ ഞാൻ ഇന്നു നിങ്ങളോടു
പറയുന്നതു; സംഭവിച്ചാൽ ഞാൻ തന്നെ ആകുന്നു എന്നു
നിങ്ങൾ വിശ്വസിപ്പാനായി തന്നെ. ആമെൻ ആമെൻ
ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: ഞാൻ അയക്കുന്ന ഏവനെ
യും കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു, എന്നെ
കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു
(യോഹ.)

എന്നിട്ടു അവർ ഭക്ഷിക്കുമ്പോൾ യേശു പാനപാത്രം എടു
ത്തു വാഴ്ത്തി പറഞ്ഞു: ഇതു വാങ്ങി നിങ്ങളിൽ തന്നെ പങ്കിട്ടു
കൊൾവിൻ! എന്തെന്നാൽ ദൈവരാജ്യം വരുവോളം ഞാൻ
മുന്തിരിവള്ളിയുടെ രസത്തിൽനിന്നു കുടിക്കയില്ല എന്നു ഞാൻ
നിങ്ങളോടു പറയുന്നു.

അവരിൽ ഏറ്റം വലിയവനായി തോന്നുന്നവൻ ആർ എന്ന
തിനെ ചൊല്ലി ഒരു തൎക്കവും അവരിൽ ഉണ്ടായി. അവരോടു
അവൻ പറഞ്ഞിതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃ
ത്വം നടത്തുന്നു. അവരിൽ അധികരിക്കുന്നവർ ഉപകാരികൾ
എന്നു വിളിക്കപ്പെടുന്നു. നിങ്ങളോ അപ്രകാരം അല്ല; നിങ്ങ
ളിൽ ഏറെ വലുതായവൻ ഇളയവനെ പോലെയും, നടത്തു
ന്നവൻ ശുശ്രൂഷിക്കുന്നവനെ പോലെയും ആക. ഏറെ വലുതാ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/182&oldid=195554" എന്ന താളിൽനിന്ന് ശേഖരിച്ചത്