താൾ:GkVI22e.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

6 ഉച്ചെക്കു മുമ്പെയുള്ള പ്രാർത്ഥന.

മോചനം എന്നുള്ള ആശ്വാസത്തെ വിശുദ്ധസുവിശേഷത്തിൽ
നിന്നു കേട്ടുകൊൾവിൻ. സൎവ്വശക്തനായ ദൈവം നിങ്ങളോടു
കനിവു തോന്നീട്ടു നമ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും
നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്ന യേ
ശു ക്രിസ്തു എന്ന പ്രിയപുത്രൻമൂലം നിങ്ങളുടെ സകലപാപ
ങ്ങളെയും ക്ഷമിച്ചു വിടുന്നു. ക്രിസ്തുസഭയുടെ ശുശ്രൂഷക്കാരൻ
എന്നു നിയമിക്കപ്പെട്ട ഞാനും കൎത്താവായ യേശുവിന്റെ ക
ല്പനപ്രകാരം സകലപാപങ്ങൾക്കും ഉള്ള മോചനത്തെ നിങ്ങ
ളോടു അറിയിക്കുന്നതു പിതാവു പുത്രൻ പരിശുദ്ധാത്മാവു എ
ന്നീ ദൈവനാമത്തിൽ തന്നെ.

നിങ്ങളിൽ അനുതാപമില്ലാത്തവരും അവിശ്വാസികളും ആ
യുള്ളവൎക്കോ പാപങ്ങൾ പിടിപ്പിക്കപ്പെട്ടിരിക്കുന്നു; അവർ മനം
തിരിയാതെ പാൎത്താൽ ദൈവകോപവും ശിക്ഷയും അവരുടെ
മേൽ വസിക്കും എന്നും കൂടെ അറിയിക്കുന്നതു നമ്മുടെ കർത്താ
വും രക്ഷിതാവും ആകുന്ന യേശു ക്രിസ്തുവിന്റെ നാമത്തിൽ
തന്നെ. ആമെൻ. W. Hs.

(പിൻവരുന്ന വാചകങ്ങളെ ഉപദേഷ്ടാക്കന്മാൎക്കു മാത്രമല്ല
ഉപദേശിമാൎക്കും കൂടെ വായിക്കാം.)

തങ്ങളുടെ പാപങ്ങളെ ഓൎത്തുകൊണ്ടു ദുഃഖിച്ചു കരുണയും
പാപമോചനവും തേടിക്കൊള്ളുന്ന എല്ലാവരും സുവിശേഷ
ത്തിന്റെ ആശ്വാസവചനത്തെ കേൾപ്പിൻ! നിങ്ങളോടു യേ
ശു താൻ പറയുന്നിതു:

അല്ലയോ അദ്ധ്വാനിച്ചും ഭാരം ചുമന്നും നടക്കുന്നോരേ,
എല്ലാവരും എന്റെ അടുക്കൽ വരുവിൻ! ഞാൻ നിങ്ങളെ ആ
ശ്വസിപ്പിക്കും. ഞാൻ സൌമ്യതയും ഹൃദയതാഴ്മയും ഉള്ളവൻ
ആകകൊണ്ടു എന്റെ നുകം നിങ്ങളിൽ ഏറ്റുകൊണ്ടു എങ്ക
ൽനിന്നു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്കു ആ
ശ്വാസം കണ്ടെത്തും. എന്തെന്നാൽ എന്റെ നുകം ഗുണമാ
യും എന്റെ ചുമടു ലഘുവായുമിരിക്കുന്നു. (മത്തായ ൧൧,
൨൮ — ൩൦.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/18&oldid=195172" എന്ന താളിൽനിന്ന് ശേഖരിച്ചത്