താൾ:GkVI22e.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.165

ക്ഷയമുള്ളതിനെ ശക്തീകരിപ്പാനും ചഞ്ചലഭാവമുള്ളവരെ സ്ഥി
രീകരിപ്പാനും ദുഃഖിതന്മാരെ തണുപ്പിപ്പാനും യേശുക്രിസ്തുവിന്റെ
അറിവിലും കൃപയിലും വിശ്വാസികളെ ഉറപ്പിപ്പാനും ഇവന്നു
(ഇവൎക്കു)ജ്ഞാനവും പ്രാപ്തിയും ഏകേണമേ. ഇവന്റെ (ഇവരു
ടെ) സാക്ഷ്യത്തിന്മേൽ നിത്യാനുഗ്രഹത്തെ അയച്ചിട്ടു ഇവന്റെ
(രുടെ) ശുശ്രൂഷയാൽ തിരുനാമം വിശുദ്ധീകരിക്കപ്പെടുവാനും
നിന്റെ രാജ്യം വരുവാനും നല്ലതും സുഗ്രാഹ്യവും തികവുള്ളതും
ആയ നിന്റെ ഇഷ്ടം എല്ലാറ്റിനും നടപ്പാനും ഇവന്നും (ൎക്കും)
വരം കൊടുത്തരുളേണമേ. സത്യാത്മാവിൻ ശക്തിയാൽ നിന്റെ
മാനത്തിന്നും പല ആത്മാക്കളുടെ രക്ഷെക്കും ആയിട്ടു ഇവന്റെ
(ഇവരുടെ) വേലയെ സാധിപ്പിച്ചു സ്ഥിരമാക്കേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ.
ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ
ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിന
ക്കല്ലോ ആകുന്നു. ആമെൻ.

നീ (നിങ്ങൾ)പോയി ദൈവത്തിൻ കൂട്ടത്തെ മേച്ചുകൊണ്ടു
അദ്ധ്യക്ഷ ചെയ്ക,നിൎബന്ധത്താലല്ല മനഃപൂൎവ്വമായത്രെ,ദുൎല്ലോ
ഭത്താലല്ല ഔദാൎയ്യമായി തന്നെ. സമ്പാദിതരിൽ കൎത്തൃത്വം
നടത്തുന്നവന(ര)ായുമല്ല, കൂട്ടത്തിന്നു മാതൃ(കള)കയായത്രെ.
എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ, തേജസ്സിന്റെ
വാടാത്തൊരു കിരീടം പ്രാപിക്കും. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക;യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാ
നം ഇടുമാറാക. ആമെൻ. ( ൪ മോശെ ൬.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/177&oldid=195548" എന്ന താളിൽനിന്ന് ശേഖരിച്ചത്