താൾ:GkVI22e.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

164 സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

(പിന്നെ മുട്ടുകുത്തിയ ശേഷം അദ്ധ്യക്ഷനും കൂടെ ഉള്ള
രണ്ടു ബോധകന്മാരും ഒന്നിച്ചു തലമേൽ കൈവെച്ചു അദ്ധ്യ
ക്ഷൻ ചൊല്ലേണ്ടതു:)

നിന്നെ സുവിശേഷസഭയുടെ ന്യായപ്രകാരം ബോ
ധകനായി നിയമിച്ചു നമ്മുടെ കൎത്താവായ യേശുക്രിസ്തു സ്ഥാ
പിച്ച ശുശ്രൂഷയെ നിന്നിൽ ഭരമേല്പിക്കുന്നതു, പിതാ പുത്രൻ
പരിശുദ്ധാത്മാവു എന്ന ദൈവനാമത്തിൽ തന്നെ.

കൎത്താവു നിന്നെ ഉയരത്തിൽനിന്നു ശക്തി ധരിപ്പിച്ചു അ
നേകൎക്കു അനുഗ്രഹമാക്കി തീൎക്കുക. നീ പോയി ഫലം കൊടുക്കേ
ണ്ടതിന്നും നിന്റെ ഫലം വസിക്കേണ്ടതിന്നും അവൻ താൻ
നിന്നെ ആക്കിവെക്കുക. ആമെൻ.

(പിന്നെ സാക്ഷികളുടെ അനുഗ്രഹങ്ങൾ:)

യഹോവ നിന്റെ വെളിച്ചവും നിന്റെ രക്ഷയും ആക.
യഹോവ നിന്റെ ജീവന്റെ ബലമാക. ധൈൎയ്യം കൊണ്ടു
യഹോവയിൽ ആശ്രയിച്ചു ക്ഷമയോടെ അവനെ കാത്തു
നില്ക്ക. ആമെൻ.

കൎത്താവായ യേശുക്രിസ്തു നിന്റെ ആത്മാവോടു കൂട ഇരി
പ്പൂതാക. ആമെൻ.

മരണപൎയ്യന്തം വിശ്വസ്തനാക, എന്നാൽ ഞാൻ ജീവകിരീ
ടത്തെ നിനക്കു തരും. ആമെൻ.

നാം പ്രാൎത്ഥിക്ക.

കരുണയുള്ള ദൈവവും സ്വൎഗ്ഗസ്ഥപിതാവുമായുള്ളോവേ,
കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ അയക്കേണ്ടതിന്നു കൊയ്ത്തിന്റെ
യജമാനനായ നിന്നോടു യാചിപ്പാനായി നീ പ്രിയ പുത്രന്മു
ഖേന ഞങ്ങളോടു കല്പിച്ചുവല്ലോ.അതുകൊണ്ടു ഞങ്ങൾ മക്കൾ
ക്കൊത്ത ആശ്രയത്തോടെ അപേക്ഷിക്കുന്നിതു: ഈ നിന്റെ
ദാസന്നു(ന്മാൎക്കു)നിന്റെ പരിശുദ്ധാത്മാവിന്റെ നിറവുള്ള
അളവു നല്കേണമേ. ഇവനെ ഭരമേല്പിച്ച വേലയിൽ വിശ്വസ്ത
ന(ര)ാക്കുക. കാണാതെ പോയതിനെ അന്വേഷിപ്പാനും ബല

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/176&oldid=195546" എന്ന താളിൽനിന്ന് ശേഖരിച്ചത്