താൾ:GkVI22e.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

162 സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

നീ (നിങ്ങൾ) ശുശ്രൂഷിക്കുന്ന സഭയിൽ യോഗ്യമായ ശിക്ഷാ
രക്ഷയെ ദൈവവചനത്തിൽ കല്പിച്ച പ്രകാരം ക്രമത്തിന്നു ഉചി
തമാകുംവണ്ണം നടത്തുക (വിൻ). ദൈവാലയത്തിലും ഭവനങ്ങൾ
തോറും സത്യദൈവഭക്തിയെയും വിശുദ്ധനടപ്പിനെയും ഉപദേ
ശിച്ചു അഭ്യസിപ്പിക്കയും ചക്രവൎത്തി (നി) യെയും സകല അ
ധികാരസ്ഥരെയും അനുസരിപ്പാനും അവൎക്കു വേണ്ടി പ്രാൎത്ഥിപ്പാ
നും സഭയുടെ എല്ലാ അവയവങ്ങളെയും ഉണൎത്തുകയും വേണ്ടതു.
പ്രത്യേകം വാക്കിലും നടപ്പിലും സ്നേഹവിശ്വാസങ്ങളിലും നിൎമ്മ
ലതയിലും വിശ്വാസികൾക്കു മാതൃകയായ്ചമക (വിൻ).അദ്ധ്യ
യനത്തിലും ദൈവവചനത്തെ ആരായുന്നതിലും ഉത്സാഹിച്ച
നിന്റെ (നിങ്ങളുടെ) അഭിവൃദ്ധി എല്ലാവൎക്കും പ്രസിദ്ധമായിത്തീ
രേണ്ടതിന്നു ആ വക എല്ലാം കരുതുക (വിൻ). വചനത്താൽ
മാത്രമല്ല അതിന്നൊത്ത നടപ്പിനാലും സുവിശേഷത്തെ അറി
യിക്ക (പ്പിൻ). ഞാൻ ക്രിസ്തുവിന്നു എന്ന പോലെ നിങ്ങൾ എ
നിക്കു അനുകാരികൾ ആകുവിൻ എന്നു പറവാന്തക്ക പ്രാപ്തി
യെ സമ്പാദിച്ചു കൊൾക.(വിൻ).വചനത്തിൽ ശുശ്രൂഷിക്കു
ന്നവൻ കേവലം നിരപവാദ്യനും ഒന്നിലും ഒരു ഇടൎച്ച കൊടു
ക്കാത്തവനും നിന്ദയിലും പിശാചിന്റെ കണിയിലും വീഴാ
യ്വാൻ പുറത്തുള്ളവരുടെ ഇടയിലും നല്ല ശ്രൂതിയുള്ളവനും ആ
കേണ്ടതു.

കൎത്താവിൽ പ്രിയസഹോദരാ (ന്മാരെ), ഈ വകെക്കു നി
ന്നിൽ (നിങ്ങളിൽ)തന്നെ പ്രാപ്തിയില്ല എന്നറിയാമല്ലോ.കൊ
മ്പു വള്ളിയിൽ വസിച്ചിട്ടല്ലാതെ തന്നാൽ തന്നെ കായ്വാൻ കഴി
യാത്ത പ്രകാരം എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങളും തന്നെ.
ഞാൻ കൂടാതെ നിങ്ങൾക്കു ഒന്നും ചെയ്വാൻ കഴികയില്ല എന്നു
ക്രിസ്തു പറഞ്ഞിരിക്കുന്നുവല്ലോ. അതുകൊണ്ടു അവന്റെ സൎവ്വ
ശക്തിയുള്ള കൃപയിൽ ആശ്രയിച്ചു സൎവ്വത്തിന്നും മതിയായ
അവന്റെ സഹായത്തിൽ സന്തോഷിപ്പാൻ ഞങ്ങൾ നിന്നെ
(നിങ്ങളെ) പ്രബോധിപ്പിക്കുന്നു. തനിക്കുള്ളവരോടുകൂടെ ലോകാ
വസാനത്തോളം എല്ലാ നാളും ഇരിപ്പാൻ വാഗ്ദത്തം ചെയ്തവൻ
നിന്റെ (നിങ്ങളുടെ)ഭാഗത്തു നില്ക്കയും നിന്നെ (നിങ്ങളെ)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/174&oldid=195541" എന്ന താളിൽനിന്ന് ശേഖരിച്ചത്