താൾ:GkVI22e.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

158 സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

ബോധിപ്പിപ്പാൻ നിന്നെ ശക്തനാക്കുക. പിതാ പുത്രൻ പരി
ശുദ്ധാത്മാവു എന്ന ദൈവനാമത്തിൽ തന്നെ. വളരെ ഫലം
തരുവാൻ തക്കവണ്ണം കൎത്താവു നിന്നെ അനുഗ്രഹിപ്പൂതാക.
ആമെൻ.

നാം പ്രാൎത്ഥിക്ക.

കനിവുള്ള ദൈവവും സ്വൎഗ്ഗസ്ഥപിതാവുമായുള്ളോവേ,
കൊയ്ത്തു വളരെ ഉണ്ടു സത്യം,പ്രവൃത്തിക്കാരോ ചുരുക്കം; കൊ
യ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നായി പ്രവൃത്തിക്കാരെ
അയക്കേണ്ടതിന്നു യാചിപ്പിൻ എന്നു നിന്റെ പ്രിയപുത്രനും
ഞങ്ങളുടെ കൎത്താവുമായ യേശുക്രിസ്തുവിന്റെ വായിമൂലം നീ
കല്പിച്ചുവല്ലോ. അതുകൊണ്ടു ഈ നിന്റെ ശുശ്രൂഷക്കാരനെ
യും (രെയും)നിന്റെ വിശുദ്ധവേലെക്കു നീ വിളിച്ച എല്ലാവ
രെയും കനിഞ്ഞുകൊണ്ടു പരിശുദ്ധാത്മാവിന്റെ വരങ്ങളെ
ധാരാളമായി നല്കി നിന്റെ സുവിശേഷകർ കൂട്ടമേ നിന്നെ
സേവിച്ചും പിശാചു ലോകം ജഡം എന്നീ ശത്രുക്കളോടു പൊ
രുതും വിശ്വസ്തരായി നിന്നുംകൊണ്ടിരിപ്പാൻ അവരെ അനുഗ്ര
ഹിക്കയും ഇപ്രകാരം നിന്റെ നാമം വിശുദ്ധീകരിക്കപ്പെട്ടും
നിന്റെ രാജ്യം വൎദ്ധിച്ചും നിന്റെ ഇഷ്ടം നടന്നും വരുവാൻ
സംഗതി വരുത്തുകയും ചെയ്യേണമേ. പലേടത്തും നടക്കുന്ന
വിഗ്രഹാരാധനയും സകല ദുൎമ്മാൎഗ്ഗവും തിരുനാമത്തെ ദുഷിച്ചും
നിന്റെ രാജ്യത്തെ തടുത്തും നിന്റെ ഇഷ്ടത്തോടു മറുത്തും പോ
രുന്ന എല്ലാ ദുൎമ്മതവും നീ ബലത്തോടെ അമൎത്തി അറുതി വരു
ത്തി തിരുസഭയെ തികെക്കേണമേ. ഇതെല്ലാം ഞങ്ങൾ അപേ
ക്ഷിക്കുന്നതു നിന്റെ പ്രിയപുത്രനും ഞങ്ങളുടെ കൎത്താവുമായ
യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നെ. അമെൻ. Stb.

ന്ന്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലെ പോലെ ഭൂമിയിലും നടക്കേണമേ. ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടു തരേ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/170&oldid=195534" എന്ന താളിൽനിന്ന് ശേഖരിച്ചത്