താൾ:GkVI22e.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉച്ചെക്കു മുമ്പെയുള്ള പ്രാർത്ഥന,5

അനുവാദം ഉണ്ടു. ‌ആകയാൽ നാം ഹൃദയതാഴ്ചയോടും മക്ക
ൾക്കു പറ്റുന്ന ആശ്രയത്തോടും കൂടെ കൃപാസനത്തിൽ മു
മ്പിൽ വണങ്ങിക്കൊണ്ടു ഒന്നാമതു പാപങ്ങളെ മനസ്താപം
പൂണ്ടു ഏറ്റുപറയുമാറാകും. Sfh.

പാപസ്വീകാരം.

(എല്ലാവരും മുട്ടുകുത്തീട്ടു.)

അരിഷ്ടപാപികളായ ഞങ്ങൾ സ്വൎഗ്ഗസ്ഥപിതാവായ ദൈ
വത്തിനുമുമ്പിൽ സങ്കടപ്പെട്ടു അറിയിക്കുന്നിതു:-ഞങ്ങൾ നിന്റെ
വിശുദ്ധകല്പനകളെ പലപ്പോഴും പലവിധത്തിലും ലംഘിച്ചു
പോന്നു; ആകാത്ത വിചാരങ്ങളാലും വാക്കുകളാലും ക്രിയക
ളാലും നാനാപ്രകാരം അവിശ്വാസം നന്നികേടു ചതിവുകളാ
ലും, എല്ലാ നടപ്പിലും സഹോദരസ്നേഹമില്ലായ്മയാലും, വളരെ
പാപം ചെയ്തിരിക്കുന്നു. അതുകൊണ്ടു നിന്റെ ശിക്ഷയാകുന്ന
നിത്യമരണത്തിന്നു ഞങ്ങൾ യോഗ്യരായ്ത്തീർന്നു എങ്കിലും ഈ സ
കല പാപങ്ങൾ നിമിത്തം ഞങ്ങൾ‍ക്കു അനുതാപവും മനഃക്ലേ
ശവും ഉണ്ടു. ഞങ്ങളുടെ കടങ്ങളെ കടക്കുന്ന ദൈവകൃപയും
കൎത്താവായ യേശുവിന്റെ അളവറ്റ പുണ്യവും അല്ലാതെ ഞ
ങ്ങൾ ഒരാശ്വാസവും വഴിയും കാണുന്നതും ഇല്ല. ഈ കൃപയെ
അപേക്ഷിച്ചു ‍ഞങ്ങൾ ചൊല്ലുന്നിതു: പിതാവേ, ഞാൻ സ്വൎഗ്ഗ
ത്തോടും നിന്നോടും പാപം ചെയ്തു, ഇനി നിന്റെ മകൻ എ
ന്നു വിളിക്കപ്പെടുവാൻ യോഗ്യനുമല്ല. എങ്കിലും എല്ലാ പാപ
ത്തിന്നും ക്ഷമയും, ദൈവത്തിങ്കലെ പ്രാഗത്ഭ്യവും, ആത്മാവി
ന്റെ വിശുദ്ധീകരണത്തിന്നു ശക്തിയും, സൌജന്യമായി ലഭിക്കേ
ണം എന്നു യേശു ക്രിസ്തുവിന്റെ നാമത്തിൽ വന്നു യാചിക്കു
ന്നു. ആമെൻ. Sl.

കെട്ടഴിപ്പിന്റെ വാചകം.

പാപങ്ങളെ ചൊല്ലി അനുതപിച്ചു നമ്മുടെ പ്രായശ്ചിത്ത
മാകുന്ന ക്രിസ്തുവിൽ വിശ്വസിച്ചു ഹൃദയത്തിന്നു നടപ്പിന്നും
പുതുക്കം ആഗ്രഹിച്ചുംകൊള്ളുന്ന നിങ്ങൾ എല്ലാവരും പാപ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/17&oldid=195169" എന്ന താളിൽനിന്ന് ശേഖരിച്ചത്