താൾ:GkVI22e.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സാഭശുശ്രൂഷെക്കു നിയമിച്ചാക്കുക. 157

രിക്ക(പ്പിൻ): നിങ്ങൾ ആട്ടിങ്കൂട്ടത്തിന്നു മാതൃകകളായിത്തീൎന്നാൽ
ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ തേജസ്സിന്റെവാടാത്തൊ
രുകിരീടം പ്രാപിക്കും സത്യം. (൧ പേത്ര. ൫, ൩ — ൪) അതുകൊ
ണ്ടു ഞാൻ ചോദിക്കുന്നതിന്നു ഉത്തരം ചൊല്ലുക (വിൻ):

൧. നിന്നെ (നിങ്ങളെ)ഏല്പിക്കുന്ന ശുശ്രൂഷയിൽ യേശുക്രി
സ്തുവിന്റെ നല്ല ഭടന(ര)ായി അവനോടു കൂടെ കഷ്ടപ്പെടുവാൻ
ഒരുമ്പെട്ടിരിക്കുന്നുവോ?

എന്നാൽ:അതേ എന്നു പറക (വിൻ).

൨. നീ (നിങ്ങൾ) കേട്ട സൗെഖ്യവചനങ്ങളുടെ മാതൃകയെ
ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസസ്നേഹങ്ങളിൽ ധരിച്ചു സത്യ
ത്തെ തിരുവെഴുത്തുകളിൽനിന്നും നമ്മുടെ സുവിശേഷസഭയുടെ
ഉപദേശത്താലും അറിഞ്ഞ പ്രകാരം തന്നെ പഠിപ്പിപ്പാൻ മന
സ്സുണ്ടോ?

എന്നാൽ: അതേ പറക (വിൻ).

൩. നിന്നെ (നിങ്ങളെ) നടത്തുന്നവരെ കൎത്താവിൽ അനു
സരിക്കയും അവർ ശാസിച്ചുശിക്ഷിക്കേണ്ടിവന്നാൽ കീഴ്പെടുക
യും സത്യവേദത്തെ ആരാഞ്ഞു കൊണ്ടു പഠിച്ചു പോരുകയും
ചെയ്തു ദൈവസഭെക്കു മേല്ക്കുമേൽ ഉപയോഗമുള്ളവന(ര)ായി
വളരുവാൻ ഉത്സാഹിക്കുമോ?

എന്നാൽ: ദൈവകൃപയാൽ അതേ എന്നു പറക(വിൻ).

ഇപ്രകാരം നീ(നിങ്ങൾ)നിൎണ്ണയിച്ചതിന്നു ഉറപ്പു കൂട്ടുവാൻ
സഭ കാൺങ്കെ എനിക്കു വലങ്കൈ തരിക(രുവിൻ).

(അവനവൻ അടുത്തു വന്നു വലങ്കൈ കൊടുത്തിട്ടു മുട്ടുകുത്തുക. അപ്പോൾ
ഹസ്താൎപ്പണത്തോടെ അനുഗ്രഹിക്കുന്ന പ്രകാരമാവിതു:)

സുവിശേഷസഭയുടെ ശുശ്രൂഷക്കാരനാവാൻ നമ്മുടെ തല
യായ യേശു തന്റെ തേജസ്സിൻ ധനപ്രകാരം നിനക്കു കരുണ
നല്കി ആൎക്കും നീ ഇടൎച്ച ഒന്നും വരുത്താതെ ഉത്സാഹത്തോടും
വിശ്വസ്തമനസ്സോടും കൂടെ ഈ വേല ചെയ്തുകൊണ്ടു നമ്മുടെ
കൎത്താവിൻ ന്യായാസനത്തിന്നു മുമ്പിൽ ഭയമില്ലാതെ കണക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/169&oldid=195532" എന്ന താളിൽനിന്ന് ശേഖരിച്ചത്