താൾ:GkVI22e.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക. 155

പ്രിയമുള്ളവരേ, സഭയിലുള്ള വരങ്ങളെയും വേലകളെയും
ചൊല്ലി പരിശുദ്ധാത്മാവു ഉപദേശിക്കുന്നതു കേൾപ്പിൻ: കൃപാ
വരങ്ങൾക്കു പകുപ്പുകൾ ഉണ്ടു, ഏകാത്മാവു താനും. ശുശ്രൂഷ
കൾക്കു പകുപ്പുകൾ ഉണ്ടു, കൎത്താവു ഒരുവൻ. വ്യാപാരങ്ങൾ
ക്കും പകുപ്പുകൾ ഉണ്ടു, എല്ലാവരിലും എല്ലാം വ്യാപരിക്കുന്ന
ദൈവം ഒരുവൻ തന്നെ. എന്നാൽ ആത്മാവു ഓരോരുത്തനിൽ
വിളങ്ങുന്ന വിധം സഭയുടെ ഉപകാരത്തിന്നത്രെ നല്കപ്പെടുന്നു.
( ൧ കൊരി. ൧൨.)

അവൻ ചിലരെ അപോസ്തലരായും ചിലരെ പ്രവാചക
രായും ചിലരെ സുവിശേഷകരായും ചിലരെ ഇടയർ ഉപദേഷ്ടാ
ക്കളായും തന്നതു; വിശുദ്ധരുടെ യഥാസ്ഥാനത്വത്തിന്നും ഇവ്വ
ണ്ണം ശുശ്രൂഷയുടെ വേലയും ക്രിസ്തു ശരീരത്തിന്റെ വീട്ടുവൎദ്ധ
നയും വരുവാനും ആയിട്ടത്രെ. (എഫെ. ൪.)

അതുകൂടാതെ കൎത്താവായ യേശു മുമ്പെ പന്തിരുവരെയും
പിന്നെ എഴുപതു ശിഷ്യന്മാരെയും തെരിഞ്ഞെടുത്തു സ്വൎഗ്ഗരാജ്യം
സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പാൻ അയച്ചപ്രകാരം
തിരുവെഴുത്തിൽ ഉണ്ടല്ലോ.

അന്നു കൎത്താവു ബലഹീനരും എളിയവരും ലോകത്താൽ
നിന്ദിതരുമായവരെ തന്റെ വലിയ കൊയ്ത്തിൽ അയച്ചു. അപ്ര
കാരം ഇന്നും അവൻ ചെയ്തു കൊണ്ടു സുവിശേഷത്തിന്റെ ശുശ്രൂ
ഷെക്കായി വേലക്കാരെ വേൎതിരിപ്പാൻ ഞങ്ങൾക്കു കരുണ തന്നു
കടാക്ഷിച്ചിരിക്കുന്നു.

എന്നാൽ ക്രിസ്തുസഭയുടെ ശുശ്രൂഷക്കാൎക്കു കല്പിച്ചിരിക്കുന്ന
തിനെ കേൾപ്പിൻ:ശുശ്രൂഷക്കാർ ഗൗെരവമുള്ളവർ ആകേണം,
ഇരുവാക്കുകാരും മദ്യസക്തരും ദുൎല്ലോഭികളും അരുതു, വിശ്വാസ
ത്തിന്റെ മൎമ്മം ശുദ്ധമനസാക്ഷിയിൽ പാൎപ്പിക്കുന്നവരേ ആകാ
വൂ. ഇവർ മുമ്പെ പരീക്ഷിക്കപ്പെട്ടിട്ടു അനിന്ദ്യരായി കണ്ടാൽ
ശുശ്രൂഷിക്കട്ടെ.

അവ്വണ്ണം അവരുടെ ഭാൎയ്യമാരും ഗൗെരവമുള്ളവരായി ഏഷ
ണി പറയാതെ നിൎമ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരും

20*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/167&oldid=195524" എന്ന താളിൽനിന്ന് ശേഖരിച്ചത്