താൾ:GkVI22e.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

154 സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

മേ. ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞ
ങ്ങളെ ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേ
ക്കും നിണക്കല്ലോ ആകുന്നു.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക;യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾ്ക്കു സമാധാ
നം ഇടുമാറാക. ആമെൻ. (൪ മോശെ ൬.) R.

൨. ഉപദേശിമാരെ അനുഗ്രഹിക്ക.

(ഉപദേശിവേലെക്കു യോഗ്യത ഉണ്ടെന്നു കാണിച്ചിട്ടു
വിളിക്കപ്പെട്ടവർ സഭയുടെ മുമ്പിൽ നില്ക്കുമ്പോൾ ചൊല്ലേണ്ടതു.)

കൎത്താവു നിങ്ങളോടു കൂടെ ഇരിപ്പൂതാക.

നാം പ്രാൎത്ഥിക്ക.

സൎവ്വശക്തിയും അനന്തകൃപയും ഉള്ള ദൈവവും ഞങ്ങളുടെ
രക്ഷിതാവായ യേശുക്രിസ്തുവിന്റെ പിതാവുമായുള്ളോവേ,നി
ന്റെ കൊയ്ത്തിന്നായി വേലക്കാരെ അയപ്പാൻ ഞങ്ങൾ പ്രാൎത്ഥി
ക്കേണ്ടതാകയാൽ തിരുകല്പനപ്രകാരം ഞങ്ങൾ നിന്നോടു യാ
ചിക്കുന്നിതു: നീ നല്ല ഉപദേഷ്ടാക്കളും വചനത്തിൻ ശുശ്രൂഷ
ക്കാരും ആയവരെ അയച്ചു നിന്റെ സ്വസ്ഥവചനത്തെ അ
വരുടെ ഹൃദയത്തിലും വായിലും ആക്കി നിന്റെ നിയോഗപ്ര
കാരം വിശ്വസ്തരായി പ്രവൃത്തിപ്പാൻ അവരെ തുണക്കേണമേ.
അവർ തിരുമൊഴിക്കു വിരോധമായതു ഒന്നും ചെയ്യാതെയും പറ
യാതെയും സഭയിൽ സ്വൎഗ്ഗീയവചനത്താൽ പ്രബോധനം ഉപ
ദേശം ആശ്വാസം മുതലായ ഇഷ്ടഫലങ്ങളെ കായിച്ചു നിനക്കു
പ്രസാദമായതു നടത്തുവാന്തക്കവണ്ണം നിന്റെ പ്രിയപുത്രനും
ഞങ്ങളുടെ കൎത്താവും ആയ യേശുക്രിസ്തുമൂലം കടാക്ഷിക്കേണ
മേ. ആയവൻ നിന്നോടും പരിശുദ്ധാത്മാവോടും ഒന്നിച്ചു സ
ത്യദൈവമായി എന്നും അനുഗ്രഹിക്കപ്പെട്ടവനായി ജീവിച്ചും വാ
ണുംകൊണ്ടിരിക്കുന്നു. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/166&oldid=195521" എന്ന താളിൽനിന്ന് ശേഖരിച്ചത്