താൾ:GkVI22e.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

150 സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

യെയും പഠിപ്പിച്ചു നടത്തുക. ഞങ്ങൾ എല്ലാവരും ശിശുപ്രായ
രായി ചമഞ്ഞു സ്വൎഗ്ഗീയമായ ജന്മഭൂമിയെ അന്വേഷിച്ചു
നടന്നു ദൈവമേ, നീ താൻ നിൎമ്മാതാവും ശില്പിയുമായിട്ടു അടി
സ്ഥാനങ്ങൾ ഉള്ളൊരു പട്ടണത്തിൽ സന്തതികളോടും കൂടെ
എത്തി എന്നും നിന്നെ സ്തുതിപ്പാറാകേണമേ. ഇതു എല്ലാം
ഞങ്ങൾ യാചിക്കുന്നതു നിന്റെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷി
താവും ആയ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നെ. ആമെൻ. W.

VIII. സഭാശുശ്രൂഷെക്കു നിയമിച്ചാക്കുക.

൧ മൂപ്പന്മാരെ സ്ഥാനത്തിൽ
ആക്കുന്ന ആചാരം.

നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കൎത്താവായ യേ
ശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കരുണയും സമാധാനവും ഉ
ണ്ടാവൂതാക. ആമെൻ.

കൎത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ സഭാക്രമപ്രകാരം വ
രിച്ചിരിക്കുന്ന ഈ മൂപ്പന്മാർ തങ്ങളുടെ സ്ഥാനത്തിൽ ആക്കപ്പെ
ടേണ്ടതിന്നു ഇവിടെ നില്ക്കുന്നു. ആകയാൽ ദൈവവചനത്തിൽ
നിന്നു ഈ ശുശ്രഷയെ സംബന്ധിച്ചുള്ള വിവരം ഗ്രഹിച്ചുകൊ
ൾവിൻ. അപോസ്തലന്മാരുടെ കാലത്തിലെ സഭയിൽ വചന
ശുശ്രൂഷക്കാർ മാത്രമല്ല അവരുടെ തുണെക്കായിട്ടും സഭയെ നോ
ക്കി നടത്തേണ്ടതിന്നായിട്ടും മൂപ്പന്മാരും കൂടി ഉണ്ടായിരുന്നു.
ഇക്കാൎയ്യാൎത്ഥം നമ്മുടെ കാലത്തിലും മൂപ്പന്മാരെ വരിച്ചാക്കുന്നതു
നമുക്കു ചട്ടമായിരിക്കുന്നു. അവർ തങ്ങളുടെ ഉദ്യോഗത്തിൽ നോ
ക്കേണ്ടുന്ന കാൎയ്യം ആവിതു:

൧. അവർ സഭയിലെ ഉപദേഷ്ടാക്കന്മാൎക്കു സഹായികളാ
യിരിക്കേണ്ടതു. ക്രിസ്തുശരീരത്തിന്നു വീട്ടുവൎദ്ധനയും സഭെക്കു തല
യായവന്റെ കൂട്ടായ്മയിൽ സ്ഥിരതയും ഓരോ അവയവങ്ങൾക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/162&oldid=195511" എന്ന താളിൽനിന്ന് ശേഖരിച്ചത്