താൾ:GkVI22e.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

4 ഉച്ചെക്കു മുമ്പെയുള്ള പ്രാൎത്ഥന.

സ്വൎഗ്ഗാരോഹണനാൾ.‌

ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും
കൂടെ കരേറുന്നു; ദൈവത്തെ കീൎത്തിപ്പിൻ, നമ്മുടെ രാജാവെ കീ
ൎത്തിപ്പിൻ. (സങ്കീ. യ൭, ൬.)

പെന്തകൊസ്തനാൾ.

നിങ്ങൾ പുത്രരാകകൊണ്ടു അബ്ബാ പിതാവേ എന്നു വി
ളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയ
ങ്ങളിൽ അയച്ചു. (ഗല. ൪.)

ത്രിത്വനാൾ.

സൎവ്വശക്തനായ യഹോവ എന്ന ദൈവം പരിശുദ്ധൻ പ
രിശുദ്ധൻ പരിശുദ്ധൻ. ഭൂമി മുഴുവനും അവന്റെ തേജസ്സു
കൊണ്ടു നിറഞ്ഞിരിക്കുന്നു. (വെളി. യ. യശ. ൬.) W.

(പിന്നെ സ്തോത്രമോ പ്രാൎത്ഥനയോ ഉള്ളൊരു ശ്ലോകം പാടുക.)

പിന്നെ പ്രാൎത്ഥനാരംഭം.

വിളിക്കപ്പെട്ട വിശുദ്ധരായുള്ളോരേ, ദൈവമുമ്പിൽ നിങ്ങളു
ടെ പ്രാൎത്ഥനയോടും കൂടെ എത്തുവാൻ ഹൃദയങ്ങളെ ഉയൎത്തു
വിൻ. ഇവിടെയും നിശ്ചയമായി ദൈവഭവനവും സ്വൎഗ്ഗവാതി
ലും ഉണ്ടു, ഇവിടെയും കൂടെ അത്യുന്നതന്റെ കരുണ വിളങ്ങു
ന്നുണ്ടു. വചനംകൊണ്ടും വിലയേറിയ ചൊല്ക്കൂറികളെക്കൊ
ണ്ടും രാജ്യത്തിന്റെ മക്കളിൽ സ്വൎഗ്ഗീയജ്ഞാനം ആകുന്ന നല്ല
വെളിച്ചത്തെയും ബുദ്ധിയെ കടക്കുന്ന സമാധാനസന്തോഷ
ങ്ങൾ ഉള്ള ദിവ്യജീവനെയും ഇവിടെ പരത്തുവാൻപിതാവിന്നു
പ്രിയപുത്രനോടും പരിശുദ്ധാത്മാവിനോടും കൂടെ പ്രസാദം തോ
ന്നുന്നുണ്ടു. അപ്രകാരം തന്നെ സകലനന്മകൾക്കും, ജീവനുള്ള
ഉറവാകുന്ന ത്രിയേകദൈവത്തോടു ചേരുവാനും, പ്രാൎത്ഥനയും
ആത്മികസ്തുതിയും നല്ല ആരാധനയും കഴിപ്പാനും നിങ്ങൾക്കും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/16&oldid=195167" എന്ന താളിൽനിന്ന് ശേഖരിച്ചത്