താൾ:GkVI22e.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142 ശവസംസ്കാരം.

(പിന്നെ സങ്കീൎത്തനം ൯൦ ആമതും ൧ കൊരി. ൧൫, ൨൦ --൫൮.
ഉള്ളലേഖനാംശവും വായിക്കുക. - അല്ലെങ്കിൽ.)

കൎത്താവിൽ പ്രിയമുള്ളവരേ, സൎവ്വശക്തിയും ഏകജ്ഞാന
വും ഉള്ളവനായ ദൈവത്തിന്നു ഈ നമ്മുടെ സഹോദരനെ (സ
ഹോദരിയെ) ഈ ലോകത്തിൽനിന്നു വിളിപ്പാൻ തോന്നിയതു
കൊണ്ടു നാം ഇവന്റെ (ഇവളുടെ) ശരീരം ഭൂമിയിൽ അടക്കം
ചെയ്തു മണ്ണായതിനെ മണ്ണിൽ ഏല്പിച്ചുവിടുന്നു. യഹോവയാ
കട്ടെ സകല മനുഷ്യപുത്രനോടും അരുളിച്ചെയ്യുന്നിതു: നീ പൊ
ടിയാകുന്നു, പൊടിയിൽ തിരികെ ചേരുകയും ചെയ്യും.1) എന്തെ
ന്നാൽ ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും
ലോകത്തിൽ ലോകത്തിൽ പൂക്കു; ഇങ്ങിനെ എല്ലാവരും പാപം ചെയ്കയാൽ
മരണം സകലമനുഷ്യരോളവും പരന്നിരിക്കുന്നു.2) അതുകൊണ്ടു
സകലജഡവും ക്ഷയിച്ചു പോകുന്നു; മുഖപക്ഷം ഇതിൽ ഒട്ടും
ഇല്ലല്ലോ. ആയതു ധ്യാനിച്ചു വിനയത്തോടെ നിന്നുകൊണ്ടു
നമ്മുടെ പാപക്കടങ്ങളെ ഏറ്റു പറഞ്ഞു. ഞങ്ങൾ പൊടി
എന്നും ഞങ്ങളുടെ വാഴുന്നാൾ പുക പോലെ മണ്ടിപ്പോകുന്നു
എന്നും ഓൎത്തു ദൈവത്തിന്റെ ശക്തിയുള്ള കൈക്കീഴു നാം നമ്മെ
തന്നെ താഴ്ത്തി വൈപ്പുതാക. സ്ത്രീ പെറ്റുള്ള മനുഷ്യൻ അല്പായു
സ്സുള്ളവനും ആലശീലയാൽ തൃപ്തനുമാകുന്നു. പൂപ്പോലെ ഉള
വായി വാടിപ്പോകുന്നു. നിഴൽകണക്കെ നില്ക്കാതെ മണ്ടിപ്പോ
കുന്നു.3) യഹോവേ, ഇതാ നീ ചാൺ നീളമായി ഞങ്ങൾക്കു നാളു
കൾ തന്നതേ ഉള്ളൂ. ഞങ്ങളുടെ ആയുസ്സു നിന്റെ മുമ്പാകെ
ഏതും ഇല്ല. നിലനിന്നാലും സകലമനുഷ്യനും വെറുംമായ
യത്രെ, അവനവൻ ബിംബമായത്രേ നടക്കുന്നു, ആവിക്കുവേണ്ടി
അലമ്പലാകുന്നതേ ഉള്ളൂ.4)

എങ്കിലും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും കരുണയാ
ലേ നല്ല പ്രത്യാശയും തന്നെ കൎത്താവായ യേശുക്രിസ്തുവിന്നും
പിതാവായ ദൈവത്തിന്നും സ്തോത്രം ഉണ്ടാക. അവൻ തന്റെ
കനിവിൻ ആധിക്യപ്രകാരം യേശുക്രിസ്തു മരിച്ചവരിൽനിന്നു
എഴുനീറ്റതിനാൽ നമ്മെ വീണ്ടും ജനിപ്പിച്ചതു ജീവനുള്ള പ്ര

1) ൧ മോശെ ൩. 2) റോമ. ൫. 3) യോബ് ൧൪. 4) സങ്കീ. ൩൯.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/154&oldid=195492" എന്ന താളിൽനിന്ന് ശേഖരിച്ചത്