താൾ:GkVI22e.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

138 വിവാഹം

ആറാമതു — കഷ്ടതയോടും കൂടെ കല്പിച്ചിട്ടുള്ള ആശാസ<lb />ത്തെയും കുറിക്കൊള്ളേണ്ടതു. നമ്മുടെ കൎത്താവായ യേശുക്രിസ്തു<lb />വാകട്ടെ കഷ്ട കാരണമായ പാപത്തെ താൻ എടുത്തു വഹിച്ചു<lb /> നീക്കിയതല്ലാതെ തന്നിൽ വിശ്വസിക്കുന്നവൎക്കു ഏവൎക്കും കഷ്ട<lb />ത്തെ ഒക്കയും അനുഗ്രഹിച്ചു വിശുദ്ധീകരിച്ചുമിരിക്കുന്നു. അതു<lb />കൊണ്ടു പുരുഷനെ ചൊല്ലി സങ്കീൎത്തനത്തിൽ കേൾക്കുന്നിതു:<lb /> യഹോവയെ ഭയപ്പെട്ട അവന്റെ വഴികളിൽ നടക്കുന്നവൻ<lb /> എല്ലാം ധന്യൻ. നിന്റെ കൈകളുടെ അദ്ധ്വാനത്തെ നീ ഭക്ഷി<lb />ക്കും, ആകയാൽ നീ ധന്യൻ, നിനക്കു നന്മ ഉണ്ട്". ഭാൎയ്യയെ<lb /> ചൊല്ലി പൌൽ അപോസ്തലൻ എഴുതുന്നിതു: വിശ്വാസസ്നേ<lb />ഹങ്ങളിലും സുബോധം കൂടിയ വിശുദ്ധീകരണത്തിലും പാൎക്കുന്നാ<lb />കിൽ അവൾ ശിശുപ്രസവത്തോടുകൂടി രക്ഷിക്കപ്പെടും".

ഇങ്ങിനെ വായിച്ച ദൈവവചനങ്ങളെ ആധാരമാക്കി വി<lb />വാഹനിയമത്തിൽ പ്രവേശിപ്പാൻ മനസ്സുണ്ടെങ്കിൽ അടുത്തു<lb /> വരുവിൻ,

(പിന്നെ പുരുഷനോടു ചോദിപ്പതു:)

(ഇന്നവനേ) ഈ നില്ക്കുന്ന (ഇന്നവളെ) വിവാഹഭാൎയ്യയായി<lb /> കൈക്കൊൾവാനും വാഴുന്നാൾ ഒക്കയും സുഖത്തിലും ദുഃഖത്തി<lb />ലും ഉപേക്ഷിക്കാതെ സ്നേഹിപ്പാനും മനസ്സുണ്ടോ?

ഉത്തരം — മനസ്സുണ്ടു.

(അപ്രകാരം സ്ത്രീയോടു ചോദിപ്പതു:)

(ഇന്നവളേ) ഈ നില്ക്കുന്ന (ഇന്നവനെ) വിവാഹഭൎത്താവായി<lb /> കൈക്കൊൾവാനും വാഴുന്നാൾ ഒക്കയും സുഖത്തിലും ദുഃഖത്തിലും<lb /> ഉപേക്ഷിക്കാതെ സ്നേഹിപ്പാനും മനസ്സുണ്ടോ?

ഉത്തരം — മനസ്സുണ്ടു. 1) സങ്കീ.൧൨൮. 2) ൧ തിമോ.൨,൧൫.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/150&oldid=195482" എന്ന താളിൽനിന്ന് ശേഖരിച്ചത്