താൾ:GkVI22e.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉത്സവവന്ദനങ്ങൾ. 3

ദൈവം നമുക്കു ആശ്രയവും ബലവും ആകുന്നു, ക്ലേശങ്ങ
ളിൽഅവൻതുണ എന്നുംഏറ്റംകാണപ്പെട്ടവൻ. അതുകൊണ്ടു
ഭൂമിയെ മററുകിലും സമുദ്രമദ്ധ്യേ മലകൾ കുലുങ്ങിയാലും
നാം ഭയപ്പെടുകയില്ല. (സങ്കീ. ൪൬.)

പ്രകാശദിനം.

അല്ലയോ എഴുനീററു പ്രകാശമാക, നിൻെറ പ്രകാശം
വന്നുവല്ലൊ, യഹോവയുടെ തേജസ്സും നിൻെറ മേൽ ഉദിച്ചു.
(യശ. ൬൦.)

തിരുവെള്ളിയാഴ്ച.

അറുക്കപ്പെട്ട കുഞ്ഞാടായവൻ ശക്തി, ധനം, ജ്ഞാനം, ഊ
ക്കു, ബഹുമാനം, തേജസ്സനുഗ്രഹങ്ങളും ലഭിപ്പാൻ പാത്രമാകുന്നു.
(വെളി. ൫.)

പുനരുത്ഥാനനാൾ.

൧.

യേശു ക്രിസ്തു മരിച്ചവരിൽനിന്നു എഴുനിററതിനാൽ തൻെറ
കനിവിൻ ആധിക്യപ്രകാരം നമ്മെ വീണ്ടും ജനിപ്പിച്ചവനായി
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിൻെറ പിതാവായ ദൈവ
ത്തിന്നു സ്തോത്രം. (൧ പേത്ര. ൧.)

൨.

ആടുകളുടെ വലിയ ഇടയനാകുന്ന നമ്മുടെ കൎത്താവായ
യേശുവെ നിത്യനിയമത്തിൻെറ രക്തത്താൽ മരിച്ചവരിൽനിന്നു
മടക്കി വരുത്തിയ സമാധാനത്തിൻെറ ദൈവം നിങ്ങളെ അവ
ൻെറ ഇഷ്ടം ചെയ്‌വാന്തക്കവണ്ണം സകല സൽക്രിയയിലും യഥാ
സ്ഥാനപ്പെടുത്തി നിങ്ങളിൽ തനിക്കു പ്രസാദമുള്ളതിനെ യേശു
ക്രിസ്തുമൂലം നടത്തിക്കേണമേ. ഇവന്നു എന്നെന്നേക്കും തേജസ്സു
ഉണ്ടാവൂതാക. ആമെൻ. (എബ്ര. ൧൩.)


1*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/15&oldid=195164" എന്ന താളിൽനിന്ന് ശേഖരിച്ചത്