താൾ:GkVI22e.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

136 വിവാഹം.

വിഹിതമോ? എന്നു പറഞ്ഞു അവനെ പരീക്ഷിച്ചു. അവൻ
ഉത്തരം പറഞ്ഞിതു: ആദിയിൽ പടെച്ചവൻ അവരെ ആണും
പെണ്ണമാക്കിത്തീൎത്തു എന്നുള്ളതും അതു നിമിത്തം മനുഷ്യൻ
പിതാവെയും മാതാവെയും വിട്ടു തന്റെ ഭാൎയ്യയോടു പററിയി
രിക്കും, ഇരുവരും ഒരു ജഡമായിത്തീരും എന്നു അവൻ പറഞ്ഞ
പ്രകാരവും നിങ്ങൾ വായിച്ചിട്ടില്ലയോ? എന്നതുകൊണ്ടു അവർ
മേലാൽ രണ്ടല്ല ഒരു ജഡമത്രേ ആകുന്നു. ആകയാൽ ദൈവം
യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.

മൂന്നാമതു-വിവാഹബന്ധത്താൽ ചേൎന്നവർ ദൈംവകല്പന
പ്രകാരം തങ്ങളിൽ ആചരിക്കേണ്ടുന്ന വിധം കേൾപ്പിൻ.

1)പുരുഷരായുള്ളാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചപ്ര
കാരം ഭാൎയ്യമാരെ സ്നേഹിപ്പിൻ. അവനല്ലോ അവളെ ചൊൽ
കൂടിയ നീർക്കുളിയാൽ വെടിപ്പാക്കി വിശുദ്ധീകരിക്കയും കറ
ഒട്ടൽ മുതലായതു ഒന്നും ഇല്ലാതെ പവിത്രയും നിഷ്കളങ്കയും ആ
യൊരു സഭയെ തേജസ്സോടെ തനിക്കു താൻ മുന്നിറുത്തുകയും
ചെയ്യേണ്ടതിന്നു തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചു
കൊടുത്തു. അവ്വണ്ണം പുരുഷന്മാർ തങ്ങളുടെ ഭാൎയ്യമാരെ തങ്ങ
ളുടെ ശരീരങ്ങളെ പോലെ സ്നേഹിക്കേണ്ടു. തന്റെ ഭാൎയ്യയെ
സ്നേഹിക്കുന്നവൻ തന്നെ അത്രെസ്നേഹിക്കുന്നു. തന്റെ ജഡത്തെ
ഒരുവനും ഒരു നാളും പകെച്ചില്ലല്ലൊ, ക്രിസ്തു സഭയെ ചെയ്യും
പോലെ അതിനെ പോററി ലാളിക്ക അത്രേ ചെയ്യുന്നു.

2)സ്ത്രീകളേ, കൎത്താവിന്നു എന്ന പോലെ നിങ്ങളുടെ ഭൎത്താ
ക്കന്മാൎക്കു കീഴടങ്ങുവിൻ. എന്തെന്നാൽ ശരീരത്തിന്റെ രക്ഷിതാ
വാകുന്ന ക്രിസ്ത സഭെക്കു തല ആയുള്ളപ്രകാരം ഭൎത്താവു സ്ത്രീ
യുടെ തല ആകുന്നു. എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങും
പോലെ ഭാൎയ്യമാരും തങ്ങളുടെ ഭൎത്താക്കന്മാൎക്കു സകലത്തിലും
കീഴടങ്ങുക.

3)അവൎക്കു അലങ്കാരമോ പൂരികൂന്തൽ സ്വൎണ്ണാഭരണം വസ്ത്ര
ധാരണം ഇത്യാദി പുറമേ ഉള്ളതല്ല. ദൈവത്തിനു വിലയേറി

1) എഫെ.൫, ൨൫-൨൯. 2)എഫെ. ൫, ൨൨-൨൪. 3)൧പേത്ര. ൩, ൩-൫.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/148&oldid=195477" എന്ന താളിൽനിന്ന് ശേഖരിച്ചത്