താൾ:GkVI22e.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134 വിവാഹം.

ഇപ്രകാരം നിശ്ചയിച്ചവർ വിവാഹം കഴിപ്പതിന്നു വല്ല മുട
ക്കവും ഉള്ളപ്രകാരം ആൎക്കാനും തോന്നിയാൽ ആയതു താമസി
യാതെ ബോധിപ്പിക്കയോ പിന്നേതിൽ മിണ്ടാതിരിക്കയോ വേ
ണ്ടതു. വിവാഹകാരണനായ ദൈവം താൻ മേൽപ്രകാരം നി
ശ്ചയിച്ചവൎക്കു ക്രിസ്തുവിൽ കരുണയും അനുഗ്രഹവും നൽകി അ
വരുടെ ആഗ്രഹത്തെ സാധിപ്പിക്കുമാറാക. W.

൨. വിവാഹാചാരം.

(പ്രസംഗത്തിന്നു മുമ്പെ താഴെ ചേൎത്തിരിക്കുന്ന പ്രാൎത്ഥന ഉപയോഗിക്കാം.)

നാം പ്രാൎത്ഥിക്ക.

കരുണയുള്ള ദൈവവും സകല നല്ല ദാനത്തിന്നും തിക
ഞ്ഞ വരങ്ങൾക്കും ഉറവാകുന്ന സ്വൎഗ്ഗസ്ഥപിതാവുമായുള്ളോവേ,
ഈ നാഴികയിൽ ഞങ്ങളുടെ മദ്ധ്യേ വന്നു ഞങ്ങൾ തിരുവചന
ത്തിന്റെ ഘോഷണത്തെ തുറന്ന ചെവികളോടു കൂടെ കേൾക്കേ
ണ്ടതിന്നും വിശ്വാസമുള്ള ഹൃദയത്തിൽ കൈക്കൊള്ളേണ്ടതിന്നും
ഞങ്ങളുടെ മുഴുജീവാവസ്ഥയെ അതിന്നനുസാരമാക്കി ക്രമപ്പെടു
ത്തേണ്ടതിന്നും ഞങ്ങളുടെ മനസ്സുകളെ നിന്റെ ആത്മാവിനാൽ
പ്രകാശിപ്പിച്ചൊരുക്കേണം എന്നു ഞങ്ങൾ വിനയപൂൎവ്വം അ
പേക്ഷിക്കുന്നു. വിശേഷാൽ ഈ വിശുദ്ധനാഴികയിൽ നിന്റെ
മുമ്പാകെ അന്യോന്യം മുടിയാത്ത വിശ്വസ്തതയെയും സ്നേഹ
ത്തെയും നേൎന്നുകൊണ്ടു വിവാഹാവസ്ഥയിൽ പ്രവേശിപ്പാൻ
ഒരുങ്ങിനില്ക്കുന്നവരെ നീ അനുഗ്രഹിച്ചു. ഇവർ തങ്ങളുടെ വിവാ
ഹബന്ധനം നിന്റെ ഭയത്തിൽ തുടങ്ങേണ്ടതിന്നും സത്യദൈ
വഭക്തിയിൽ കാത്തുകൊള്ളേണ്ടതിന്നും നിന്റെ രക്ഷാകരമായ
സത്യത്തിന്റെ പരിജ്ഞാനം മൂലം അവരെ ശക്തിയോടെ ഉത്സാ
ഹിപ്പിക്കേണമേ. നീ ഇവരുടെ വിശ്വാസത്തെ ബലപ്പെടുത്തു
കയും സ്നേഹത്തെ വിശുദ്ധീകരിക്കയും ആത്മഫലങ്ങളിൽ ഇ
വർ സമ്പന്നരാക്കിത്തീൎക്കുകയും ചെയ്യേണമേ. ഈ ഭൂമിയിൽ ഇ
വർ ഇരിക്കുന്നേടത്തോളം എല്ലാ കാലത്തും പ്രത്യേകാൽ പരീ
ക്ഷാസമയത്തും നിന്റെ കരുണയാൽ ആശ്വാസം പ്രാപിപ്പാ
നും ഒടുവിൽ നിന്റെ സ്വൎഗ്ഗീരാജ്യത്തിൽ ചേൎന്നു വാട്ടംവരാതെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/146&oldid=195473" എന്ന താളിൽനിന്ന് ശേഖരിച്ചത്