താൾ:GkVI22e.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിവാഹം. 133

താവേ, നിന്റെ മാംസരക്തങ്ങളെ ദാനം ചെയ്തതിനാൽ നീ
എന്നെ (ഞങ്ങളെ) തണുപ്പിച്ചു ശക്തീകരിക്കയും എന്റെ (ഞങ്ങ
ളുടെ) ദേഹിക്കു വിശ്രാമം കണ്ടെത്തിക്കയും ചെയ്തുവല്ലോ.
നിന്റെ തേജസ്സുള്ള കരുണാസമ്പത്തിനാൽ നീ എനിക്കു (ഞങ്ങ
കൾക്കു) ജീവനുള്ള ഒരു പ്രത്യാശ നല്കിയിരിക്കുന്നു. ആകയാൽ
നല്ല പോർ പൊരുതുവാൻ നിന്റെ സൎവ്വശക്തിയാൽ എന്നെ
(ഞങ്ങളെ) ബലപ്പെടുത്തുകയും ഇപ്പോൾ ഓരോ സങ്കടങ്ങളിൽ
ദുഃഖിതന(രാ)യിരിക്കുന്ന എന്നെ (ഞങ്ങളെ) നിന്റെ ദിവ്യസ
ഹായത്താൽ സന്തോഷിപ്പിക്കയും ചെയ്യേണമേ. നശിച്ചുപോകു
ന്നതും അഗ്നിയാൽ ശോധനകഴിക്കപ്പെടുന്നതും ആയ പൊന്നിനേ
ക്കാൾ എന്റെ (ഞങ്ങളുടെ) വിശ്വാസം വിലയേറിയതും പരമാ
ൎത്ഥമുള്ളതും ആയി കാണപ്പെടേണ്ടതിനു കരുണ നല്ലേണമേ.
എന്റെ (ഞങ്ങളുടെ) അന്ത്യനാഴിക അടുത്തു വരുമ്പോൾ എ
ന്നെ (ഞങ്ങളെ) സകലദോഷത്തിൽനിന്നു ഉദ്ധരിക്കയും നിന്റെ
സ്വൎഗ്ഗീയരാജ്യത്തിൽ ആക്കി രക്ഷിക്കയും ചെയ്‌വൂതാക. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ
തിരുമുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക;
യഹോവ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു
സമാധാനം ഇടുമാറാക. ആമെൻ. (൪ മോശെ ൬.)

VI. വിവാഹം.

൧. പരസ്യം.

(മൂന്നു ഞായറാഴ്ച.)

വിവാഹാവസ്ഥയിൽ പ്രവേശിപ്പാൻ മനസ്സുള്ളവർ ഉണ്ടാ
കകൊണ്ടു അവർ ഭാവിക്കുന്നതു നന്നായി ആരംഭിപ്പാനും ശി
ഷ്യൎക്കു യോഗ്യമാകുംവണ്ണം നടപ്പാനും ഭാഗ്യമുള്ള സമാപ്തിയിൽ
എത്തുവാനും സഭക്കാർ എല്ലാവരും അവൎക്കു വേണ്ടി പ്രാൎത്ഥി
ക്കേണ്ടതാകുന്നു.

-ആംപ്രാവശ്യം പ്രസിദ്ധമാക്കുന്നവരുടെ പേരുകൾ ആവിതു:

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/145&oldid=195470" എന്ന താളിൽനിന്ന് ശേഖരിച്ചത്