താൾ:GkVI22e.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

132 തിരുവത്താഴം.

നമ്മുടെ പാപങ്ങൾ നിമിത്തം മരിച്ചും നമ്മുടെ നീതിക്കായി
ഉണൎത്തപ്പെട്ടും ഇരിക്കുന്ന യേശുക്രിസ്തൻ എന്ന പ്രിയപുത്ര
ന്മൂലം നിന്റെ (നിങ്ങളുടെ) സകലപാപങ്ങളെയും ക്ഷമിച്ചു
തരുന്നു. ക്രിസ്തീയസഭയുടെ ശുശ്രൂഷക്കാരനായി നിയമിക്കപ്പെട്ട
ഞാനും നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കല്പനപ്ര
കാരം സകല പാപങ്ങളുടെയും മോചനം നിന്നോടു (നിങ്ങളോടു)
അറിയിക്കുന്നതു പിതാപുത്രൻ പരിശുദ്ധാത്മാവു എന്നീ ദൈവ
നാമത്തിൽ തന്നെ, ആമെൻ.

തിരുവത്താഴം സ്ഥാപിച്ച വചനങ്ങളെ വിശ്വാസത്തോടെ
നാം കേട്ടകൊൾക (വിൻ). നമ്മുടെ കൎത്താവായ യേശു തന്നെ
കാണിച്ചുകൊടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു സ്തോ
ത്രം ചൊല്ലി നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു, എന്റെ ഓൎമ്മെ
ക്കായിട്ടു ഇതിനെ ചെയ്‌വിൻ. അപ്രകാരം തന്നെ അത്താഴത്തിൽ
പിന്നെ പാനപാത്രത്തെയും എടുത്തു പറഞ്ഞു: ഈ പാനപാ
ത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു. ഇതിനെ
കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്‌വിൻ. ആമെൻ.

(പിന്നെ തിരുവത്താഴം കൊടുക്കുമ്പോൾ ചൊല്ലേണ്ടതു:)

വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങളുടെ പാപങ്ങൾക്കു വേണ്ടി
മരണത്തിൽ ഏല്പിച്ച യേശുക്രിസ്തുവിന്റെ ശരീരം ആകുന്നു.
അവന്റെ ഓൎമ്മെക്കായിട്ടു ഇതിനെ ചെയ്‌വിൻ.

വാങ്ങി കുടിപ്പിൻ, ഇതു നിങ്ങളുടെ പാപങ്ങൾക്കു വേണ്ടി
ഒഴിച്ചു തന്ന യേശുക്രിസ്തുവിന്റെ രക്തം, അവന്റെ ഓൎമ്മെക്കാ
യിട്ടു ഇതിനെ ചെയ്‌വിൻ.

നമ്മുടെ പ്രിയ രക്ഷിതാവിനോടു നാം നന്നിയുള്ളവരായി
സ്തോത്രം ചൊല്ലിപ്രാൎത്ഥിക്ക.

കൎത്താവായ യേശുവേ, നിന്റെ തിരുവത്താഴത്തിൽ എന്റെ
(ഞങ്ങളുടെ) പാപമോചനത്തിന്റെ നിശ്ചയത്താൽ നീ എ
നിക്കു (ഞങ്ങൾക്കു) നൽകീട്ടുള്ള നിത്യാശ്വാസത്തിന്നായിക്കൊണ്ടു
ഞാൻ (ഞങ്ങൾ) നിന്നെ വാഴ്ത്തിസ്തുതിക്കുന്നു. വിശ്വസ്ത രക്ഷി

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/144&oldid=195468" എന്ന താളിൽനിന്ന് ശേഖരിച്ചത്