താൾ:GkVI22e.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 131

യിത്തീരാതെ ഒടുക്കത്തെ സങ്കടത്തിലും കൂടി എന്റെ ആത്മാവി
ന്റെ നിത്യരക്ഷെക്കായി എനിക്കു ഉപകാരമായി വരുവാനും തക്ക
വണ്ണം തുണനിൽക്കേണമേ. ആമെൻ.

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശു
ദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ
ഇഷ്ടം സ്വൎഗ്ഗത്തിലേ പോലെ ഭൂമിയിലും നടക്കേണമേ, ഞങ്ങ
ൾക്കു വേണ്ടുന്ന അപ്പം ഇന്നു തരേണമേ, ഞങ്ങളുടെ കടക്കാൎക്കു
ഞങ്ങളും വിടുന്നതു പോലെ ഞങ്ങളുടെ കടങ്ങളെ വിട്ടുതരേണമേ,
ഞങ്ങളെ പരീക്ഷയിൽ കടത്താതെ, ദോഷത്തിൽനിന്നു ഞങ്ങളെ
ഉദ്ധരിക്കേണമേ. രാജ്യവും ശക്തിയും തേജസ്സും എന്നേക്കും നിന
ക്കല്ലോ ആകുന്നു. ആമെൻ.

(പിന്നെ രോഗിയോടും തിരുവത്താഴത്തിൽ ചേരുന്ന മറ്റ
വരോടും ബോധകൻ ചൊല്ലേണ്ടതു:)

ഞാൻ യേശുക്രിസ്തുവിന്റെ ശുശ്രൂഷകനായി ഇപ്പോൾ
ചോദിക്കുന്നിതു: അറിയുന്നതും അറിയാത്തതുമായ നിന്റെ
(നിങ്ങളുടെ) സകലപാപങ്ങളേയും ചൊല്ലി പൂൎണ്ണഹൃദയത്തോടു
കൂടെ ദുഃഖിക്കയും അവറ്റെ ഒരിക്കലും ചെയ്തില്ലെങ്കിൽ കൊള്ളാ
യിരുന്നു എന്നു പരമാൎത്ഥമായി ഇച്ഛിക്കയും ദൈവകരുണയാൽ
അവറ്റിൽനിന്നു മേലാൽ സൂക്ഷിച്ചൊഴിവാൻ സത്യമായി ആഗ്ര
ഹിക്കയും ചെയ്യുന്നുവോ?

എന്നാൽ: അതേ, എന്നു ചൊല്ലുക (വിൻ).

ദൈവപുത്രനായ യേശുക്രിസ്തൻ വിശേഷാൽ നിന്റെ (നി
ങ്ങളുടെ) പാപങ്ങൾക്കു വേണ്ടി മരിക്കയും നിന്റെ (നിങ്ങളുടെ)
നീതീകരണത്തിന്നായി മരിച്ചവരിൽനിന്നു എഴുനീൽക്കയും ചെയ്തു
എന്നു നി (നിങ്ങൾ) വിശ്വസിച്ചു അതിൽ ഹൃദയത്തിന്റെ
ആശ്രയം വെക്കുന്നുവോ?

എന്നാൽ: അതേ, എന്നു ചൊല്ലുക (വിൻ).

എന്നാൽ അനുതാപമുള്ള പാപികൾക്കു സുവിശേഷത്തിൽ
ചൊല്ലിക്കൊടുക്കുന്ന ദിവ്യ ആശ്വാസത്തെ കേട്ടു കൊൾക(വിൻ):
സൎവ്വശക്തനായ ദൈവം നിന്നിൽ (നിങ്ങളിൽ) കരളലിഞ്ഞു

17*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/143&oldid=195465" എന്ന താളിൽനിന്ന് ശേഖരിച്ചത്