താൾ:GkVI22e.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2 ഉത്സവവന്ദനങ്ങൾ.

ഉത്സവവന്ദനങ്ങൾ.

ആഗമനനാൾ.

൧.

ദാവീദ്പുത്രന്നു ഹൊശിയന്ന, കൎത്താവിൻ നാമത്തിൽ വരു
ന്നവൻ വാഴ്ത്തപ്പെട്ടവനാക. അത്യുന്നതങ്ങളിൽ ഹൊശിയന്ന.
(മത്ത. ൨൧.)

൨.

പ്രമാണവും സൎവ്വഗ്രാഹ്യവും ആകുന്ന വചനം ആവിതുഃ
ക്രിസ്തു യേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നു
ള്ളതു തന്നെ. (൧ തിമോ. ൧.)

തിരുജനനനാൾ.

൧.

കണ്ടാലും, ജനത്തിനു എല്ലാം ഉണ്ടാവാനുള്ളെരു മഹാ
സന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു: ഇന്നു ത
ന്നെ കൎത്താവാകുന്ന ക്രിസ്തു എന്ന രക്ഷിതാവു ദാവീദിൻ ഊരിൽ
നിങ്ങൾക്കായി ജനിച്ചു. (ലൂ. ൨.)

൨.

ദൈവത്തിനു അത്യുന്നതങ്ങളിൽ തേജസ്സും ഭൂമിയിൽ സമാ
ധാനവും മനുഷ്യരിൽ പ്രസാദവും ഉണ്ടു. (ലൂ. ൨.)


ആണ്ടുപിറപ്പു.

൧.

ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയവനിൽ
നിന്നും അവന്റെ സിംഹാസനത്തിൻ മുമ്പിലുള്ള ഏഴു ആ
ത്മാക്കളിൽനിന്നും വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യ
ജാതനും ഭൂമിരാജാക്കന്മാരെ വാഴുന്നവനും ആയ യേശു ക്രിസ്തു
വിൽനിന്നും നിങ്ങൾക്കു കരുണയും സമാധാനവും ഉണ്ടാക.
വെളി. ൧.)

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/14&oldid=195163" എന്ന താളിൽനിന്ന് ശേഖരിച്ചത്