താൾ:GkVI22e.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 127

ണ്ടാലും, കനിഞ്ഞു കൊണ്ടു സകല പാപങ്ങളെയും ക്ഷമിച്ചു
ഞങ്ങളെ നിന്റെ പ്രസാദത്തിന്നായും തിരുനാമത്തിൻ സ്തുതി
മാനത്തിന്നായും പുതിയ ജിവനിൽ നടത്തി ഇടവിടാതെ നി
ന്നെ സേവിപ്പാറാക്കേണമേ. ദേഹിദേഹങ്ങളെ ശുദ്ധീകരിക്ക.
നിന്റെ പുത്രനോടുള്ള കൂട്ടായ്മ ഈ അത്താഴത്താൽ ഞങ്ങളിൽ
പുതുക്കി വിശ്വാസവും പൈദാഹവും വൎദ്ധിപ്പിച്ച നിൎവ്യാജ
ഭക്തിയും സൽക്രിയകൾക്കുള്ള ഉത്സാഹവും മുഴുപ്പിച്ചു യേശു
ക്രിസ്തുവാകുന്ന കൎത്താവിൻ മൂലം നിന്റെ സേവെക്കായി ഒരുമി
പ്പിക്കേണമേ. ആമെൻ. W.

പ്രിയമുള്ളവരേ. തിരുവത്താഴത്തെ സ്ഥാപിച്ച വചനങ്ങ
ളെ വിശ്വാസത്തോടെ കേൾപ്പിൻ.*

ഞാനാകട്ടെ കൎത്താവിൽനിന്നു പരിഗ്രഹിച്ചു നിങ്ങൾക്കും
ഏല്പിച്ചതു എന്തെന്നാൽ: കത്താവായ യേശു തന്നെ കാണി
ച്ചു കൊടുക്കുന്നാൾ രാത്രിയിൽ അപ്പത്തെ എടുത്തു സ്തോത്രം
ചൊല്ലി നുറുക്കി പറഞ്ഞു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരമാകുന്നു,എന്റെ ഓൎമ്മെ
ക്കായിട്ടു ഇതിനെ ചെയ്വിൻ. അപ്രകാരം തന്നെ അത്താഴത്തിൽ
പിന്നെ പാനപാത്രത്തെയും എടുത്തു പറഞ്ഞു: ഈ പാനപാ
ത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു, ഇതിനെ
കുടിക്കുന്തോറും എന്റെ ഓൎമ്മെക്കായിട്ടു ചെയ്വിൻ. എങ്ങിനെ
എന്നാൽ നിങ്ങൾ ഈ അപ്പം ഭക്ഷിക്കയും ഈ പാനപാത്രത്തിൽ
നിന്നു കുടിക്കയും ചെയ്യുന്തോറും കൎത്താവു വരുവോളത്തിനു അ
വന്റെ മരണത്തെ പ്രസ്താവിക്കുന്നു.

(അപ്പത്തെ എടുത്തു പാനപാത്രത്തെ എടുത്തു എന്നു ചൊ
ല്ലുമ്പോൾ ആ പാത്രങ്ങളെ അല്പം പൊന്തിക്കാം.)

(പിന്നെ തിരുവത്താഴം കൊടുക്ക. മുമ്പെ ബോധക
നോ ബോധകന്മാരോ കൈക്കൊൾക. പിന്നെ ചില സഭ
ക്കാർ അടുത്തു മുട്ടുകുത്തി വാങ്ങുക. അല്പം ചിലർ മാത്രം
ഉണ്ടെങ്കിൽ ഓരോരുത്തരോടും അധികം ഉണ്ടെങ്കിൽ രണ്ടു
മൂന്നു പേരോടും ചൊല്ലേണ്ടിയതു:)

൧ കൊരി. ൧൧, ൨൩ - ൨൬.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/139&oldid=195456" എന്ന താളിൽനിന്ന് ശേഖരിച്ചത്