താൾ:GkVI22e.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

126 തിരുവത്താഴം.

നമ്മുടെ നീതീകരണത്തിന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്നതു
ഓൎത്തു എപ്പോഴും സ്തോത്രവും വന്ദനവും കഴിപ്പൂതാക. പിന്നെ
അവനവൻ താന്താന്റെ ക്രൂശിനെ എടുത്തു് കൊണ്ടു അവ
ന്റെ പിന്നാലെ ചെല്ലുക. അവന്റെ കല്പന പ്രകാരം അവൻ
നമ്മെ സ്നേഹിച്ചതു പോലെ നാം അന്യോന്യം സ്നേഹിക്കയും
അവൻ നമ്മൊടു സൌജന്യമായി ക്ഷമിച്ച പ്രകാരം നാം തമ്മി
ലും സൌജന്യമായി ക്ഷമിക്കയും ചെയ്ക. നാം എല്ലാവരും ആ
ഒരപ്പത്തിൽ ഓഹരിക്കാർ ആക കൊണ്ടു അപ്പം ഒന്നു ആയിരി
ക്കുന്നതു പോലെ പലരായ നാം ഒരു ശരീരമാകുന്നു. അനേക
പഴങ്ങളാൽ ഒരു വീഞ്ഞും അനേക മണികളാൽ ഒരപ്പവും
ഉണ്ടാകുന്നതു പോലെ നാം എല്ലാവരും വിശ്വാസത്താൽ
ക്രിസ്തുവിനോടു ഒന്നായി ചമഞ്ഞു അവന്റെ സ്നേഹം ആവേ
ശിച്ചിട്ടു സഹോദരസ്നേഹത്താൽ ഒരു ശരീരവും ഒരു പാനീയവും
ഒരപ്പവും ആയിത്തീരേണ്ടതു. അതു വെറും വാക്കായിട്ടല്ല ക്രിയ
യിലും സത്യത്തിലും തന്നെ അന്യോന്യം നിൎവ്വ്യാജസ്നേഹം കാട്ടി
നടക്കുക. നമ്മുടെ കൎത്താവും രക്ഷിതാവും ആയ യേശുക്രിസ്തു
വിന്റെ ദൈവവും പിതാവും ആയവൻ തന്റെ കനിവിന്നും
സൎവ്വശക്തിക്കും തക്കവണ്ണം അപ്രകാരം തന്റെ ആത്മാവെ
കൊണ്ടു നമ്മെ ചെയ്യിക്കുമാറാക. ആമെൻ.


നാം പ്രാൎത്ഥിക്ക.


ഞങ്ങളുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ പിതാവും സ
ൎവ്വശക്തിയുള്ള ദൈവവുമായി സകലത്തിനു സ്രഷ്ടാവും എല്ലാ
മനുഷ്യൎക്കും ന്യായാധിപതിയുമായുള്ളോവേ, ഞങ്ങൾ നിനവിലും
വാക്കിലും ക്രിയയിലും നിന്റെ മഹത്വത്തിന്നു വിരോധമായി
പലപ്രകാരം പിഴെച്ചു ദ്രോഹം ചെയ്തു നിന്റെ ന്യായമായ
മുഷിച്ചലിന്നും കോപത്തിന്നും സംഗതി വരുത്തിപ്പോന്നതു ഞ
ങ്ങൾ ദുഃഖിച്ചുംകൊണ്ടു ഏറ്റു പറയുന്നു. ഈ അക്രമങ്ങൾ നി
മിത്തം ഞങ്ങൾ വിഷാദിക്കുന്നു. ആയതിനാൽ അനുതാപവും
ഓൎമ്മയാൽ വേദനയും ഉണ്ടു, അതിൻ ഭാരം ചുമന്നു കൂടാത്തതു.
കനിവുള്ള പിതാവേ, യേശുവിനെ വിചാരിച്ചു കനിഞ്ഞു കൊ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/138&oldid=195454" എന്ന താളിൽനിന്ന് ശേഖരിച്ചത്