താൾ:GkVI22e.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 125

മുതലായ അനുഭവങ്ങളെ ഒക്കയും താൻ ചുമന്നെടുത്തു നമ്മെ
വീണ്ടെടുത്തിരിക്കുന്നു. ആയതിനെ നാം ഉറെച്ചു പ്രമാണിപ്പാ
നും അവന്റെ ഹിതത്തിൽ സന്തോഷിച്ചു ജീവിപ്പാനും വേണ്ടി
അവൻ തിരുവത്താഴത്തിൽ അപ്പത്തെ എടുത്തു സ്നോത്രം ചൊ
ല്ലി നുറുക്കി പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു
വേണ്ടി നുറുക്കി പറഞ്ഞിതു: വാങ്ങി ഭക്ഷിപ്പിൻ, ഇതു നിങ്ങൾക്കു
വേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം ആകുന്നു.

അതിന്റെ അൎത്ഥമോ ഞാൻ മനുഷ്യനായി അവതരിച്ചതും
ഞാൻ ചെയ്വതും കഷ്ടപ്പെടുന്നതും എല്ലാം നിങ്ങൾക്കു വേണ്ടി
നടക്കയാൽ അതു അശേഷം നിങ്ങൾക്കുള്ളതാകുന്നു. എന്നതി
ന്നു കുറിയായും മുദ്രയായും ഞാൻ എന്റെ ശരീരത്തെ നിങ്ങൾക്കു
ഭക്ഷ്യമായിതരുന്നതു നിങ്ങൾ എന്നും എന്നിലും ഞാൻ നിങ്ങളി
ലും വസിപ്പാനായി തന്നെ. അപ്രകാരം തന്നെ അവൻ പാന
പാത്രത്തെയും എടുത്തു പറഞ്ഞിതു: നിങ്ങൾ എല്ലാവരും
ഇതിൽനിന്നു കുടിപ്പിൻ, ഈ പാത്രം എന്റെ രക്തത്തിൽ പുതിയ
നിയമമാകുന്നു; ഇതു പാപമോചനത്തിന്നായി നിങ്ങൾക്കും
അനേകൎക്കും വേണ്ടി ഒഴിച്ച എന്റെ രക്തം. അതിന്റെ അൎത്ഥ
മോ: നിങ്ങളെ ഞാൻ കൈക്കൊണ്ടു നിങ്ങളുടെ സകല പാപ
ങ്ങളെയും എന്റെ മേൽ ആക്കി ചുമക്കുന്നതുകൊണ്ടു ഞാൻ
പാപത്തിന്നു വേണ്ടി എന്നെ തന്നെ അൎപ്പിച്ചു പ്രായശ്ചിത്ത
മാക്കുകയും എന്റെ രക്തം ഒഴിച്ചുകൊണ്ടു പാപമോചനവും
കരുണയും നിങ്ങൾക്കായി സമ്പാദിക്കയും പാപം ക്ഷമിച്ചിട്ടു
അതിൻ പേർ പോലും എന്നേക്കും ഓൎക്കാതെ ഉള്ള പുതിയനി
യമത്തെ സ്ഥാപിക്കയും ചെയ്യും. എന്നതിനു നിശ്ചയമേറും
കുറിയും സാക്ഷ്യവും ആയിട്ടു എന്റെ രക്തം നിങ്ങൾക്കു കുടി
പ്പാൻ തരുന്നതു നിങ്ങളിൽ എന്റെ ജീവൻ വളരേണ്ടതിന്നു
തന്നെ. അതുകൊണ്ടു മേൽ പറഞ്ഞപ്രകാരം ഈ അപ്പത്തിൽ
നിന്നു ഭക്ഷിച്ചും ഈ പാത്രത്തിൽനിന്നു കുടിച്ചും ഈ ക്രിസ്തുവ
ചനങ്ങളെ ഉറപ്പായി പ്രമാണിച്ചും കൊള്ളുന്നവൻ യേശുവിലും
യേശു അവനിലും നിത്യം വസിക്കുന്നു.

എന്നതുകൊണ്ടു നാം ഇന്നും അവന്റെ മരണം പ്രസ്താ
വിച്ചു നമ്മുടെ പിഴകൾ നിമിത്തം അവൻ ഏല്പിക്കപ്പെട്ടും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/137&oldid=195451" എന്ന താളിൽനിന്ന് ശേഖരിച്ചത്