താൾ:GkVI22e.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 തിരുവത്താഴം.

വേണ്ടി മരണത്തിൽ ഏല്പിച്ച ക്രിസ്തുശരീരവും ഞങ്ങളുടെ പാപ
ങ്ങൾക്കായി ഒഴിച്ച തിരുരക്തവും ഞങ്ങൾ നല്ലവണ്ണം അനുഭ
വിച്ച ജീവാഹാരവും ജീവനീരുമാകുന്ന യേശുക്രിസ്തുവിനെ സത്യ
ജീവന്നായി കൈക്കൊൾവാനും ഞങ്ങളുടെ തലയായ ക്രിസ്തു
വോടു ഏകീഭവിച്ച നിന്നോടു നന്നിയും അനുസരണവും ഏ
റിവന്നും കൂട്ടുകാരനെ ഉറ്റു സ്നേഹിച്ചംകൊണ്ടു സകല ദൈവഭ
ക്തിയിലും നിത്യ ജീവനായി വളരുവാനും നിന്റെ പരിശുദ്ധാ
തന്മാവിനെ തന്നു ബലപ്പെടുത്തി പോറേറണമേ. ആമെൻ.
Sfh.

അല്ലെങ്കിൽ.

കൎത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ കൎത്താവായ യേശു
ക്രിസ്തുവിന്റെ നാമത്തിൽ അവന്റെ ബലിമരണത്തിൻ ഓൎമ്മ
കൊണ്ടാടുവാനും തിരുവത്താഴത്തിൽ അവന്റെ മാംസരക്ത
ങ്ങൾക്കു ഓഹരിയുള്ളവരാവാനും മനസ്സുള്ളോരേ, അപ്രകാരം
ഭാവിക്കുന്നവരോടു ഒക്കയും: മനുഷ്യൻ തന്നെത്താൻ ശോധന
ചെയ്തിട്ടു വേണം ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചും പാനപാത്ര
ത്തിൽനിന്നു കുടിച്ചം കൊൾവാൻ എന്നു അപോസ്തലൻ പ്ര
ബോധിപ്പിച്ചതു നന്നായി വിചാരിപ്പിൻ! കാരണം ഈ ചൊ
ല്ക്കുറി പ്രത്യേകമുള്ള ആശ്വാസത്തിനായി നല്ലിയിരിക്കുന്നതു
തങ്ങളുടെ പാപങ്ങളെ ഉണൎന്നു ബോധിച്ചും ഏറ്റു പറഞ്ഞും
ദൈവകോപവും മരണവും ഭയപ്പെട്ടും നീതിക്കായി വിശന്നു
ദാഹിച്ചും വലഞ്ഞും ഇരിക്കുന്ന അരിഷ്ട മനസ്സാക്ഷികൾ്ക്കു വേണ്ടി
യത്രെ. നാം നമ്മെ തന്നെ ശോധന ചെയ്ത മനോബോധ
ത്തിൽ കടന്നു ആരാഞ്ഞു നോക്കിയാൽ പാപത്തിന്റെ അറെ
പ്പും ഘോരതയും അതിനാൽ പിണയുന്ന നിത്യമരണവും നമ്മി
ലും കാണുമല്ലൊ. പാപത്തിൻ കൂലി മരണമത്രെ, അതിൽനിന്നു
വല്ലപ്രകാരത്തിലും നമുക്കു തന്നെ ത്രാണനം വരുത്തിക്കൂടാ.

അതുകൊണ്ടു നമ്മുടെ കൎത്താവായ യേശുക്രിസ്തു നമ്മെ
കനിഞ്ഞു നമ്മുടെ പാപങ്ങൾക്കു പരിശാന്തിയാവാൻ മനുഷ്യ
നായി ദൈവത്തിന്റെ ഹിതവും ധൎമ്മവും എല്ലാം നമുക്കു വേ
ണ്ടി നിവൃത്തിച്ചു നമ്മുടെ പാപങ്ങളാൽ പിണയുന്ന മരണം

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/136&oldid=195448" എന്ന താളിൽനിന്ന് ശേഖരിച്ചത്