താൾ:GkVI22e.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 123

ൎത്താവിൻ ശരീരത്തിന്നും രക്തത്തിന്നും കുറ്റമുള്ളവനാകും എന്നു
പൌൽ അപോസ്തലൻ വളരെ ബുദ്ധി പറക്കൊണ്ടു നാം എല്ലാ
വരും ഉള്ളിൽ തന്നെ കടന്നു നോക്കേണ്ടുന്നിതു: ക്രിസ്തുവിന്റെ
രക്ഷാകരമായ മരണത്താൽ എനിക്കു അനുഭവമായ്വന്നതു എന്തു?
അതിനാൽ എന്റെ പാപങ്ങൾക്കു ഒക്കയും മോചനം വന്ന
പ്രകാരം ഞാൻ പ്രമാണിച്ചിരിക്കുന്നുവോ? എല്ലാവരും എന്നെ
സ്നേഹിക്കേണം എന്നു ഞാൻ ആഗ്രഹിക്കും പോലെ കൎത്താവി
നെ വിചാരിച്ചു എല്ലാ മനുഷ്യരെയും ഞാൻ സ്നേഹിക്കുന്നുവോ?
ദൈവാത്മാവും ദൈവകൃപയും തുണയായിട്ടു പാപത്തിന്നു ഒക്ക
യും മരിപ്പാൻ ഒരുങ്ങിയിരിക്കുന്നുവോ? നമ്മുടെ കൎത്താവായ
യേശു ഉപദേശത്തിലും നടപ്പിലും മരണത്തിലും കാണിച്ച
ദൃഷ്ടാന്തം നോക്കി ജീവന്റെ പുതുക്കത്തിൽ നടപ്പാൻ മനോ
നിൎണ്ണയം ഉണ്ടോ? എന്നിങ്ങിനെ ഉള്ളതു തങ്ങളുടെ ഉള്ളിൽ കാ
ണാതെയും പ്രബോധനം കേട്ടിട്ടും ഇനി അന്വേഷിപ്പാൻ
തങ്ങളെ ഏല്പിക്കാതെയും ഭയവും ശിക്ഷയും എന്നിയേ പാപ
പത്തിൽ ജീവിപ്പാൻ മനസ്സുള്ളവർ ആരും കൎത്താവിൻ മേശയിൽ
ചേരരുതു. ആയതു കൎത്താവിൻ ശരീരമാകുന്ന ദൈവസഭെക്കു
മാത്രം ഒരുക്കിയിരിക്കുന്നു സ്പഷ്ടം.

നാം പ്രാൎത്ഥിക്ക.

സ്വൎഗ്ഗസ്ഥനായ പിതാവേ, ഞങ്ങൾ പലവിധത്തിലും പിഴ
ച്ചു ദുൎവ്വിചാരങ്ങളാലും ദുൎവ്വാക്കു ദുഷ്ക്രിയകളാലും സ്നേഹമില്ലാത്ത
നടപ്പിനാലും തിരുകല്പനകളെ പലവിധേന ലംഘിച്ചു എന്നു
തിരുമുമ്പിൽ ഏറ്റു പറയുന്നു. ഞങ്ങൾക്കു കാണ്മാൻ കഴിയു
ന്നതിൽ അധികം ഹൃദയങ്ങളെ ആരായുന്ന നി തന്നെ ഞങ്ങളു
ടെ കേടു ഒക്കയും കാണുന്നു. നിന്റെ പ്രിയ പുത്രനായ യേശു
നിമിത്തം ഞങ്ങളെ ക്ഷമിച്ചു കടാക്ഷിക്കേണമേ. സൎവ്വലോക
ത്തിൻ പാപങ്ങൾക്കായിട്ടും അവൻ പ്രായശ്ചിത്തമായി ഞങ്ങ
ളുടെ ദ്രോഹങ്ങളെ സ്വരക്തത്താൽ മാച്ചു കളകയാൽ നിണക്കു
സ്തോത്രം. ഇന്നു കൃപാകരമായ ഭോജനത്തിന്നായി ഞങ്ങളെ
ക്ഷണിക്കുന്നതിനാൽ ഞങ്ങൾ സ്തുതി ചൊല്ലുന്നു. ഞങ്ങൾക്കു

16*

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/135&oldid=195446" എന്ന താളിൽനിന്ന് ശേഖരിച്ചത്