താൾ:GkVI22e.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 തിരുവത്താഴം.

ന്നു. കനിവുള്ള പിതാവേ, ഞങ്ങൾ അവന്റെ നിയമപ്രകാരം
അവൻ വരുവോളം ആ മരണം പ്രസ്താവിപ്പാൻ തക്കവണ്ണം കൃ
പ നല്കേണമേ. ഞങ്ങളുടെ സ്വന്തനീതിയെ ആശ്രയിച്ചിട്ടല്ല
നിന്റെ മഹാകരുണയെ ആശ്രയിച്ചിട്ടത്രേ ഞങ്ങൾ നിന്റെ
പന്തിയിൽ ചേരുവാൻ തുനിയുന്നതു. നിന്റെ മേശയിൽനിന്നു
വീഴുന്ന നുറുക്കുകളെ പോലും അനുഭവിപ്പാൻ ഞങ്ങൾ യോഗ്യ
രല്ല. എങ്കിലും നീ യഹോവേ, എല്ലായ്പോഴും അവന്തന്നെ ആ
കുന്നു, ഇന്നും നിന്റെ കനിവു മൂടിയാതെ രാവിലേ രാവിലേ പു
തുതായും വിശ്വാസ്യത വലുതായും ഇരിക്കുന്നു. അതുകൊണ്ടു
ഞങ്ങൾ നിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മാംസം ഭക്ഷി
ച്ച രക്തം കുടിക്കുന്നതിനാൽ ദേഹവും ദേഹിയും സസ്ഥത
പ്രാപിച്ചു നിത്യജീവനായി പുഷ്ടി ഏറി ഞങ്ങൾ എന്നും
അവനിലും അവൻ ഞങ്ങളിലും വസിപ്പാൻ കരുണ ചെയ്യേ
ണമേ. ആമെൻ. C.P.


അല്ലെങ്കിൽ.

കനിവുള്ള ദൈവവും പിതാവും ആയവനേ, നീ ഞങ്ങളെ
ഇത്ര കൃപയോടെ അംഗീകരിച്ച പുത്രനായ യേശുക്രിസ്തുവിനെ
നോക്കി സകലപാപവും ക്ഷമിക്കയാൽ ഞങ്ങൾ നിന്നെ
വാഴ്ത്തിസ്തുതിക്കുന്നു. വിശ്വസ്തനായ ദൈവമേ, നിന്റെ കൃപയിൽ
ഞങ്ങളെ കാത്തു വേരൂന്നിക്കയും ഇനി പാപത്തെ പകെച്ചു
ഒഴിപ്പാനും സാത്താന്റെ സകലപരീക്ഷകളോടും വിശ്വാസ
ത്തിൽ എതിൎത്തു നില്പാനും സത്യത്തിന്റെ നീതിയിലും പവി
ത്രതയിലും നിന്നെ സേവിപ്പാനും ബലം നല്കുകയും ചെയ്യേ
ണമേ. നിനക്കു പ്രസാദമുള്ളതു ചെയ്വാൻ ഉപദേശിക്ക. നിന്റെ
നല്ല ആത്മാവു നികന്ന നിലത്തിൽ ഞങ്ങളെ നടത്തുമാറാകേ
ണമേ. ആമെൻ. W.


എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങ
ളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തയേശുവിങ്കൽ
നിത്യജീവനോളം കാപ്പൂതാക ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/132&oldid=195438" എന്ന താളിൽനിന്ന് ശേഖരിച്ചത്