താൾ:GkVI22e.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 113

നാം പ്രാൎത്ഥിക്ക.

നിണക്കു നല്കപ്പെട്ടവറ്റിൽ ഒന്നും നഷ്ടമായ്പോവാൻ സമ്മ
തിക്കാത്ത കൎത്താവേ, നിന്റെ തൊഴുത്തിൽനിന്നു പുറത്തായ്പോ
യിരുന്ന ഈ നിന്റെ എളിയ ആടു (കളെ) നീ അന്വേഷിച്ചു ക
ണ്ടെത്തി മടക്കിക്കൊണ്ടുവന്നതുകൊണ്ടു ഞങ്ങൾ നന്നിയോടെ
നിന്നെ സ്തുതിക്കുന്നു. ഇനി ഇവനും (ളും,രും) ഞങ്ങൾ എല്ലാവ
രും തെറ്റിപ്പോകാതെ നിന്റെ സഭെക്കകത്തു നിന്റെ ശബ
ത്തെ അനുസരിച്ചു ജീവപൎയ്യന്തം നിണക്കുള്ളവരായി വസിക്കേ
ണ്ടതിന്നു കരുണ ചെയ്തു സഹായിക്കേണമേ. ആമെൻ.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക; യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാ
നം ഇടുമാറാക. ആമെൻ.

v. തിരുവത്താഴം.

൧.തിരുവത്താഴം ആചരിക്കുന്നതിന്റെ പരസ്യം.
(മുമ്പിലേത്ത ഞായറാഴ്ചയിൽ അറിയിക്കേണ്ടുന്നതാവിതുː)

പ്രിയസഹോദരന്മാരേ, കൎത്താവിന്നു ഇഷ്ടമുണ്ടെങ്കിൽ വരു
ന്ന കൎത്തൃവാരത്തിൽ ഈ സഭയിൽ തിരുവത്താഴം ആചരിക്കും.
അതിനായി യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാ സഭക്കാ
രെയും ക്ഷണിക്കുന്നു. അതിൽ ചേരുവാൻ മനസ്സുള്ളവർ ദൈവ
സഹായത്താലേ ഹൃദയങ്ങളെ നന്നായി ആരാഞ്ഞു ഒരുക്കിക്കൊ
ള്ളേണ്ടതാകുന്നു. ആ വിലയേറിയ കൃപാസാധനം ആൎക്കും ശിക്ഷാ
വിധിയായിട്ടില്ല എല്ലാവൎക്കും നിത്യാനുഗ്രഹമായി തന്നെ തീരു
വാൻ നോക്കേണ്ടതല്ലോ. അതുകൊണ്ടു ദൈവവചനം മാതൃക
യാക്കി നിങ്ങളുടെ നടപ്പിനെ ശോധന ചെയ്തു, വിചാരത്തിലും വാ
ക്കിലും ക്രിയയിലും പിഴച്ചപ്രകാരം കാണുംതോറും സത്യമായി

15

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/125&oldid=195424" എന്ന താളിൽനിന്ന് ശേഖരിച്ചത്