താൾ:GkVI22e.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 ഭ്രഷ്ടന്മാരുടെ അംഗീകരണം.

IV. ഭ്രഷ്ടന്മാരുടെ അംഗീകരണം.

(മൂപ്പയോഗം വീണ്ടും ചേൎപ്പാനായിട്ടു സമ്മതിച്ചിട്ടുള്ള സ
ഭാഭ്രഷ്ടന്മാരെ ദൈവാരാധനയിൽ പ്രസംഗം തീൎന്നു പ്രാൎത്ഥ
ന കഴിച്ചതിന്റെ ശേഷം സഭയുടെ മുമ്പാകെ അംഗീകരി
ക്കേണ്ടതാകുന്നു. ബോധകൻ തിരുവത്താഴപീഠത്തിന്റെ
മുമ്പിൽ നിന്നുകൊണ്ടു ഭ്രഷ്ടന്മാരുടെ അവസ്ഥെക്കൊത്തവണ്ണം
അവരോടും സഭയോടും പ്രബോധനം കഴിച്ചിട്ടു കൈക്കൊ
ള്ളേണ്ടുന്ന ഭ്രഷ്ടന്മാരോടും ചോദിക്കേണ്ടതാവിതുː)

൧. നീ (നിങ്ങൾ) ചെയ്തിട്ടുള്ള പാപം പൂൎണ്ണഹൃദയത്തോടെ
അറിഞ്ഞു അനുതപിച്ചുംകൊണ്ടും അതിന്നു കരുണയും മോച
നവും ലഭിപ്പാൻ തക്കവണ്ണം ആഗ്രഹിക്കുന്നുവോ?

൨. നീ (നിങ്ങൾ) മേലാൽ നിന്റെ (നിങ്ങളുടെ) സ്നാന
നിയമത്തെ വിശ്വസ്തതയോടെ കാത്തുകൊണ്ടു പാപത്തെ വെ
റുത്തുവിടുവാനും പിതാ പുത്രൻ സദാത്മാവായ പരിശുദ്ധദൈവ
ത്തിന്നു എപ്പോഴും വിശ്വസ്തന(ര)ായിരിപ്പാനും അവന്റെ വച
നത്തിന്നും ഇഷ്ടത്തിന്നും ഒത്തവണ്ണം ജീവിപ്പാനും വാഗ്ദത്തം
ചെയ്യുന്നുവോ?

൩. നിന്റെ (നിങ്ങളുടെ) ഈ മനോനിൎണ്ണയം ഉറപ്പിക്കേ
ണ്ടതിന്നായിട്ടു ഈ ക്രിസ്തീയസഭയുടെ മുമ്പാകെ നിന്റെ (നി
ങ്ങളുടെ) വലങ്കൈ എനിക്കു തരിക (തരുവിൻ).

(പിന്നെ ബോധകൻ ചൊല്ലേണ്ടതുː)

സമാധാനത്തോടെ പോക (പോകുവിൻ)ː മേലാൽ അധി
കം വിടക്കായതു നിണക്കു (നിങ്ങൾക്കു) സംഭവിക്കായ്പാൻ പാ
പം ചെയ്യരുതു. സമാധാനത്തിൻ ദൈവമായവൻ നിന്നെ (നി
ങ്ങളെ) അശേഷം ശുദ്ധീകരിക്ക. നിന്റെ (നിങ്ങളുടെ) ആത്മാ
വും ദേഹിയും ദേഹവും നമ്മുടെ കൎത്താവായ യെശുക്രിസ്തുവി
ന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്കപ്പെടുമാറാക. ആ
മെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/124&oldid=195423" എന്ന താളിൽനിന്ന് ശേഖരിച്ചത്