താൾ:GkVI22e.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണം. 109

ദുരുപദേശത്താലും ജഡമോഹങ്ങളാലും സംഗതിവരരുതേ. ഇവർ
തലയാകുന്ന ക്രിസ്തുവിങ്കലേക്കു എല്ലാവിധത്തിലും വളൎന്നുവരു
മാറാക. സകലജ്ഞാനത്തിലും നീതിവിശുദ്ധികളിലും യേശു
വിന്റെ തികഞ്ഞ പുരുഷപ്രായത്തിന്റെ അളവോടു ഇവർ
എത്തുമാറാക. നിന്നെയും നിന്റെ പ്രിയപുത്രനെയും പരി
ശുദ്ധാത്മാവെയും ഏകസത്യദൈവം എന്നു അവർ മേല്ക്കുമേൽ
അറിഞ്ഞു പരിചയിച്ചു ധൈൎയ്യം ഏറി തിരുസഭയിൽ വാക്കി
നാലും നടപ്പിനാലും സ്വീകരിച്ചുകൊണ്ടു അധികം ഫല
ങ്ങളെ കാച്ചു, നിന്റെ കൃപയെ മഹിമപ്പെടിത്തേണ്ടതിന്നു
ഞങ്ങളുടെ കൎത്താവായ യേശുക്രിസ്തുമൂലം തുണച്ചെരുളേണമേ.
ആമെൻ.

സമാധാനത്തിൽ പോയിക്കൊൾവിൻ. സ്വൎഗ്ഗങ്ങളെയും ഭൂമി
യെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെ
ട്ടവർ. ആമെൻ.

അല്ലെങ്കിൽ.

സ്വൎഗ്ഗസ്ഥപിതാവായ ദൈവമേ, നിന്റെ ചൊല്ലിമുടിയാ
ത്ത ജ്ഞാനത്താലും നീതിയാലും രാജ്യത്തിന്റെ രഹസ്യങ്ങളെ
ജ്ഞാനികൾക്കും വിവേകികൾക്കും തോന്നാതവണ്ണം മറെച്ചു
ശിശുക്കൾക്കു വെളുപ്പെടുത്തിയതു കൊണ്ടു ഞങ്ങൾ നിന്നെ
വാഴ്ത്തുന്നു. നിന്റെ പുത്രനായ യേശുക്രിസ്തുവിനെയും അവന്റെ
സുവിശേഷത്തിന്റെ പരമാൎത്ഥത്തെയും മനസ്സോടെ വിശ്വ
സിച്ചും വായികൊണ്ടു സ്വീകരിച്ചും കൊള്ളുന്ന അറിവിനെ
ഈ ഞങ്ങളുടെ മക്കൾക്കും കൂടെ കൊടുക്കുന്ന മഹാകരുണെക്കാ
യിട്ടു നിണക്കു സ്തോത്രം ഉണ്ടാക. നിന്റെ പരിശുദ്ധാത്മാ
വിനെ കൊണ്ടു ഇവരുടെ ഹൃദയങ്ങളെയും ഭാവങ്ങളെയും പ്രകാ
ശിപ്പിച്ചു ഇവൎക്കു ബലം കിട്ടി ജീവനുള്ള വിശ്വസത്തിലും ഭക്തി
യിലും സ്ഥിരതയിലും ദിവ്യവസ്തുക്കളുടെ രുചിയിലും വൎദ്ധന വരു
ത്തി ദേഹികളുടെ രക്ഷയെ കുറവെന്നിയെ സാധിപ്പിക്കേണമേ.
തിരുനാമത്തിന്റെ ബഹുമാനത്തിന്നായി ഇവർ വിശ്വാസസ്നേ

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/121&oldid=195417" എന്ന താളിൽനിന്ന് ശേഖരിച്ചത്