താൾ:GkVI22e.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 സ്ഥിരീകരണം.

ത്മാവിനാൽ ശക്തിയോടെ ബലപ്പെടുമാറും വിശ്വാസത്താൽ
ക്രിസ്തു നിന്റെ ഹൃദയത്തിൽ വസിച്ചുകൊള്ളുമാറും ദൈവത്തി
ന്റെ സകലനിറവിനോളം നിറഞ്ഞു വരുമാറാും നിണക്കു കൃപ
നല്കുമാറാക. ആമെൻ. (എഫെ. ൩.)

അല്ലെങ്കിൽ.

യേശുക്രിസ്തുവിൽ തന്റെ നിത്യതേജസ്സിലേക്കു നിന്നെ വിളി
ച്ചവനായി സൎവ്വകൃപാവരമുടയ ദൈവം താൻ നിന്നെ യഥാ
സ്ഥാനത്തിലാക്കി ഉറപ്പിച്ചു ശക്തീകരിച്ചു അടിസ്ഥാനപ്പെ
ടുത്തുകയും നിത്യാനന്ദത്തിന്നായി സ്വശക്തിയാൽ കാക്കുകയും
ചെയ്പൂതാക. ആമെൻ. (൧ പേത്ര. ൫.)

അല്ലെങ്കിൽ.

സമാധാനത്തിൽ ദൈവമായവൻ നിന്നെ അശേഷം ശുദ്ധീ
കരിക്ക, നിന്റെ ആത്മാവും ദേഹിയും ദേഹവും നമ്മുടെ കൎത്താ
വായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി കാക്ക
പ്പെടുമാറാക. ആമെൻ. (൧ തെസ്സ.൫.)

അല്ലെങ്കിൽ.

സമാധാനത്തിന്റെ ദൈവം നിന്നെ തന്റെ ഇഷ്ടം ചെയ്പാ
ന്തക്കവണ്ണം സകലക്രിയയിലും യഥാസ്ഥാനപ്പെടുത്തി
നിന്നിൽ തനിക്കു പ്രസാദം ഉള്ളതിനെ യേശുക്രിസ്തുമൂലം നട
ത്തുമാറാക. (എബ്ര. ൧൩.)

നാം പ്രാർത്ഥിക്ക.

സൎവ്വശക്തിയുള്ള ദൈവവും കനുവു നിറഞ്ഞ പിതാവുമാ
യുള്ളോവേ, എല്ലാനന്മയും ഞങ്ങളിൽ വിതെച്ചു നട്ടു വളൎത്തി
തികെച്ചു തരുന്നവനേ, ഈ കുട്ടികളെ ക്രിസ്തുവിന്റെ ജീവനുള്ള
അവയവങ്ങളായി സത്യവിശ്വാസത്തിലും തിരുസുവിശേഷ
ത്തിൻ അനുസരണത്തിലും നീ തന്നെ നിത്യം കാക്കേണമേ.
ഇന്നു സ്വീകരിച്ച സത്യത്തിൽനിന്നു തെറ്റിപ്പോവാൻ യാതൊരു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/120&oldid=195414" എന്ന താളിൽനിന്ന് ശേഖരിച്ചത്