താൾ:GkVI22e.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണം. 107

എന്നാൽ നിങ്ങളുടെ സ്വീകാരത്തെ ചൊല്ലുവിൻ.

(സ്ഥിരീകരണത്തിന്നുള്ള ഉപദേശം എന്ന പുസ്തകത്തിലെ
ചോദ്യങ്ങളെ ചോദിക്ക. അവരവർ ഒരോന്നിന്നു ഉത്തരം
പറഞ്ഞതിൽ പിന്നെ എല്ലാവരോടും ചോദിക്കേണ്ടുന്നിതുː)

൧. പ്രിയകുട്ടികളേ, സുവിശേഷസാരമാകുന്ന ഈ വിശ്വാ
സത്തെ നിങ്ങൾ വായാലും ഹൃദയത്താലും സ്വീകരിക്കയും
മുറുകേ പിടിച്ചുകൊൾകയും നടപ്പിന്നു മാതൃകയാക്കുകയും ചെ
യ്പാൻ മനസ്സുണ്ടോ?

അതേ, മനസ്സുണ്ടു.

൨. പിശാചിനോടും അവന്റെ സകലക്രിയകളോടും ലോ
കത്തിന്റെ ആഡംബരമായകളോ‍ടും ജഡത്തിന്റെ സകല
മോഹങ്ങളോടും മറുത്തു പറയുന്നുവോ?

അതേ, ഞങ്ങൾ മറുത്തു പറയുന്നു.

൩. എങ്കിലോ പിതാ പുത്രൻ സദാത്മാവായവന്നു എന്നും
വിശ്വസ്തരായി അവന്റെ ഇഷ്ടത്തിന്നും വചനത്തിന്നും ഒത്ത
വണ്ണം വിശ്വസിച്ചു നടപ്പാനും കഷ്ടപ്പെട്ടു മരിപ്പാനും നിശ്ച
യിച്ചു കൈയേല്ക്കുന്നുവോ?

അതേ, ഞങ്ങൾ അപ്രകാരം പൂൎണ്ണമനസ്സോടെ കൈയേല്ക്കുന്നു. ദൈവം
തന്റെ ആത്മാവിൻ കൃപയും ശക്തിയും ഞങ്ങൾക്കു നല്കി തുണെക്കേണമേ.
ആമെൻ.

(പിന്നെ ഓരോ ബാലനും ബാലയും മുട്ടുകുത്തുകയിൽ തല
മേൽ വലങ്കൈ വെച്ചു ചൊല്ലേണ്ടതുː)

സ്വൎഗ്ഗസ്ഥനായ പിതാവു യേശുക്രിസ്തുവിൻ നിമിത്തം
പരിശുദ്ധാത്മാവിൻ ദാനത്തെ നിന്നിൽ പുതുക്കി വൎദ്ധിപ്പിക്ക.
നീ വിശ്വാസത്തിൽ ഉറെപ്പാനും ഭക്തിയിൽ മുഴുപ്പാനും കഷ്ട
ത്തിൽ പൊറുപ്പാനും നിത്യജീവന്റെ പ്രത്യാശയിൽ ആനന്ദി
പ്പാനും തന്നെ. ആമെൻ.

അല്ലെങ്കിൽ.

നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായവൻ
തന്റെ തേജസ്സിൻ ധനപ്രകാരം അകത്തേ മനുഷ്യനിൽ സദാ

*14

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/119&oldid=195412" എന്ന താളിൽനിന്ന് ശേഖരിച്ചത്