താൾ:GkVI22e.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 സ്ഥിരീകരണം.

ലേക്കു വേണ്ടുന്ന പഠിപ്പു സാധിച്ചു. കൎത്താവു തന്റെ സഭെക്കു
സമ്മാനിക്കുന്ന സകല അനുഗ്രഹത്തിലും കൂട്ടാവകാശം ലഭിക്ക
യും അവന്റെ കൃപാകരമായ അത്താഴത്തിൽ ചേൎന്നുകൊണ്ടു
രക്ഷിതാവിനോടുള്ള കൂട്ടായ്മയെ ഉറപ്പിക്കയും വേണം എന്നതു
അവരുടെ ആഗ്രഹവും അപേക്ഷയും ആകുന്നു. എന്നാൽ അവ
രുടെ താല്പൎയ്യം പരമാൎത്ഥമുള്ളതാകുന്നു എന്നു തെളിയേണ്ടതിന്നു
ദൈവത്തിന്നും ഈ ക്രിസ്തീയസഭെക്കും മുമ്പാകെ നമ്മുടെ വിശ്വാ
സത്തെ സ്വീകരിച്ചു ചൊല്വാനും സ്നാനത്തിലെ നേൎച്ചയെ
ഉറക്കെ നേൎന്നുകൊൾവാനും അവൎക്കു മനസ്സുണ്ടു. അതുകൊണ്ടു
ഈ പ്രിയകുട്ടികളുടെ സ്വീകാരവും വാഗ്ദത്തവും ശിഷ്യൎക്കു യോ
ഗ്യമായ അനുരാഗത്തോടെ കേട്ടും പ്രാൎത്ഥനയിൽ അവരെ താല്പ
ൎയ്യത്തോടെ ഓൎത്തും കൊൾവിൻ എന്നു ഞാൻ ദൈവനാമത്തിൽ
നിങ്ങളെ പ്രബോധിപ്പിക്കുന്നു. എന്നാൽ ദൈവം സദാത്മൂലം
ഇവരിൽ ആരംഭിച്ച നല്ല പ്രവൃത്തിയെ ഉറപ്പിച്ചു തികക്കേണ്ട
തിന്നു നാം ഐകമത്യപ്പെട്ടു പ്രാൎത്ഥിക്ക.

പ്രാൎത്ഥന.

സ്വൎഗ്ഗസ്ഥനായ പ്രിയപിതാവേ, ഈ കുട്ടികളെ നീ വിശുദ്ധ
സ്നാനംമൂലം നിന്റെ ധന്യമായ സംസൎഗ്ഗത്തിൽ ചേൎത്തു ഇതു
വരെയുെം കനിഞ്ഞു പരിപാലിച്ചിരിക്കയാൽ ഞങ്ങൾ നിന്നെ
സ്തുതിക്കുന്നു. നിന്നെയും നിന്റെ പ്രിയപുത്രനെയും അറിവാൻ
ഇവരെ പഠിപ്പിച്ചതു നിന്റെ വലിയ ദയ തന്നെ. പ്രിയപിതാ
വേ, ഇന്നും ഇവരെ യേശുവിന്നിമിത്തം കടാക്ഷിച്ചു നോക്കുക,
ജീവനുള്ള അറിവു കൊടുത്തു പ്രകാശിപ്പിക്കുക, പരിശുദ്ധാത്മാ
വിൻ ദാനങ്ങളെ ഇവരിൽ വൎദ്ധിപ്പിക്ക. ഗ്രഹിച്ച സത്യത്തിൽ
ഇവരെ ഉറപ്പിച്ചു ഭക്തിയെ മുഴുപ്പിച്ചു ധന്യമായ മരണത്തോളം
വിശ്വസ്തരാക്കിത്തീൎക്കേണമേ. ആമെൻ.

എല്ലാ ബുദ്ധിയെയും കടക്കുന്ന ദൈവസമാധാനം നിങ്ങ
ളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ
കാക്കുക. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/118&oldid=195409" എന്ന താളിൽനിന്ന് ശേഖരിച്ചത്