താൾ:GkVI22e.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

94 സ്നാനം.

അവന്റെ സഭയിലും ചേൎത്തു നിന്റെ മകനായി (മകളായി,
ക്കളായി) കൈക്കൊണ്ടു സ്വൎഗ്ഗീയവസ്തുവകകൾക്കു അവകാശി
(കൾ) ആക്കിയവനും ആകയാൽ നിനക്കു സ്തോത്രവും വന്ദന
വും ഉണ്ടാക. നിന്റേതായ ഈ ശിശുവിനെ (കളെ) നീ കനി
ഞ്ഞു ഇന്നു കാട്ടിയ ഉപകാരത്തിൽ നില്പാറാക്കി നിന്റെ പ്രസാ
ദത്തിന്നു തക്കവണ്ണം ദൈവഭക്തിയിലും വിശ്വാസത്തിലും വള
ൎത്തപ്പെടുവാനും ഈ ലോകത്തിൻ പരീക്ഷകളിൽ നിനക്കു അനു
സരണമുള്ളവനായി (ഉള്ളവളായി; രായി) നില്പാനും നിന്റെ
നാമത്തിൽ സ്തുതിക്കായി വാഗ്ദത്തം ചെയ്ത പരമാവകാശത്തെ
എല്ലാ വിശുദ്ധത്മാരോടും ഒന്നിച്ച കൈക്കൊൾവാനും യേശു
ക്രിസ്തുമൂലം താങ്ങി രക്ഷിക്കേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കനിവുള്ള പിതാവേ, ഈ ശിശുവിനെ (ക്കളെ) നീ കടാ
ക്ഷിച്ചു സ്വന്തമകനായി (മക്കളായി, ക്കളായി) കൈക്കൊണ്ടു
വിശുദ്ധ സഭയുടെ അവയവമാക്കി (ങ്ങളാക്കി) ചേൎത്തതു കൊണ്ടു
ഞങ്ങൾ സ്തോത്രം ചൊല്ലുന്നു. ഇനി ഇവൻ (ഇവൾ,ർ) പാപ
ത്തിന്നു മരിച്ചു നീതിക്കായി ജീവിക്കാക. ക്രിസ്തുവിന്റെ മരണ
ത്തിലേ സ്നാനത്താൽ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു പാപ
ശരീരത്തിന്നു നീക്കം വരേണ്ടതിന്നു പഴയമനുഷ്യനെ നിത്യം
ക്രൂശിപ്പാറാക. നിന്റെ മരണത്തിൻ സാദൃശ്യത്തോടു ഏകീ
ഭവിച്ചതു കൊണ്ടു ഉയിൎപ്പിനോടും ആക. ഇപ്രകാരം എല്ലാം
നീ വരുത്തി നിന്റെ സകല വിശുദ്ധ സഭയോടും കൂടെ നിന്റെ
നിത്യരാജ്യത്തിന്നു കൎത്താവായ യേശുക്രിസ്തുമൂലം അവകാശി
(കൾ) ആക്കി തീൎക്കേണമേ. ആമെൻ. C.P.

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്തു; യഹോ
വ തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാകുക. ആമെൻ.

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/106&oldid=195380" എന്ന താളിൽനിന്ന് ശേഖരിച്ചത്