താൾ:GkVI22e.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 93

(പിന്നെ ശിശുവിന്റെ തലമേൽ മൂന്നു കുറി വെള്ളം ഒഴിച്ചു ചൊല്ലേണ്ടിയതു:)

(ഇന്നവനേ) ഞാൻ പിതാ പുത്രൻ പരിശുദ്ധാത്മാവാകുന്ന
ദൈവത്തിൻ നാമത്തിൽ നിന്നെ സ്നാനപ്പെടുത്തുന്നു.

(ശിശുവിന്മേൽ വലങ്കൈ വെച്ചിട്ടു.)

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
സൎവ്വശക്തനായ പിതാവു നിനക്കു പുനർജ്ജന്മക്കുളിയാൽ യേശു
ക്രിസ്തുമൂലം തന്റെ സകല കരുണകളും സമ്മാനിക്കയും പരി
ശുദ്ധാത്മമൂലം നിത്യജീവങ്കലേക്കു നിന്നെ ശക്തനാക്കുകയും
(ശക്തയാക്കുകയും) ചെയ്യുമാറാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) തന്റെ പുത്രനായ യേശു ക്രിസ്തുവിന്റെ കൂട്ടാ
യ്മയിൽ വിശുദ്ധസ്നാനത്താൽ നിന്നെ ചേൎത്തുകൊണ്ട് കൃപാലു
വായ ദൈവവും പിതാവുമായവൻ നിന്നെ അവസാനം വരെ
തന്റെ കരുണയിൽ പരിപാലിച്ചു തൻ ആത്മാവിൻ മൂലം
നിത്യജീവങ്കലേക്കു നിന്നെ വിശുദ്ധീകരിപ്പൂതാക. ആമെൻ.

അല്ലെങ്കിൽ.

(ഇന്നവനേ) നമ്മുടെ കൎത്താവായ യേശു ക്രിസ്തുവിന്റെ
പിതാവും ദൈവവും ആയവൻ നിനക്കു പരിശുദ്ധാത്മാവിൻ
കൃപയെ സമ്മാനിക്കുകയും നീ വിശ്വാസത്തെ കാത്തു ലോകത്തെ
ജയിച്ചു അവന്റെ ശക്തിയിൽ നിത്യജീവനോളം ഉറെച്ചു നില്ക്കു
യും ചെയ്ത. ആമെൻ.

നാം പ്രാർത്ഥിക്ക.

സൎവ്വശക്തിയും മഹാകനിവും ഉള്ള ദൈവമായ പിതാവേ,
തിരുസഭയെ നീ കരുണയാലെ പരിപാലിച്ചു വൎദ്ധിപ്പിക്കുന്നവ
നും ഈ ശിശുവിനെ (ക്കളെ) സ്നാനം മൂലം നിന്റെ പ്രിയ
പുത്രനും ഞങ്ങളുടെ ഏകരക്ഷിതാവും ആയ യേശു ക്രിസ്തുവിലും

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/105&oldid=195377" എന്ന താളിൽനിന്ന് ശേഖരിച്ചത്