താൾ:GkVI22e.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നാനം. 89

വിന്നു(ക്കൾക്കു)വേണ്ടി ഞങ്ങൾ യാചിക്കുന്നതു കേട്ടു ഞങ്ങൾ
അന്വേഷിക്കുന്ന നിന്റെ ദയയും കരുണയും കണ്ടെത്തിച്ചു
ഞങ്ങൾ മുട്ടുന്ന വാതിൽ തുറന്നുകൊണ്ടു ! ഈ ദിവ്യകുറിയുടെ
നിത്യ അനുഗ്രഹം സമ്മാനിച്ചു ഒടുവിൽ നിന്റെ ഭാഗ്യരാജ്യ
ത്തിൽ വാഗ്ദത്തപ്രകാരം പൂകിക്കേണമേ. ഇവയെല്ലാം ഞങ്ങ
ളുടെ കൎത്താവും രക്ഷിതാവുമായ യേശുവിന്മൂലം അപേക്ഷിക്കുന്നു. ആമെൻ.

അല്ലെങ്കിൽ.

സൎവ്വശക്തിയുള്ള ദൈവമേ, വാത്സല്യമുള്ള സ്വർഗ്ഗീയപിതാ
വേ,നീ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ദൈവവും പിതാവും
ആയിരിക്കും എന്നു വാഗ്ദത്തം ചെയ്തുവല്ലോ. ദയയോടെ ഇപ്ര
കാരം പറഞ്ഞു തന്നതിനെ ഒക്കയും ഈ ശിശുവിലും(ക്കളിലും)
നിവൃത്തിക്കണമേ. നിൻ പുത്രന്റെ മരണത്തിലുള്ള സ്നാന
ത്താൽ ഇതിനെ (ഇവരെ)അവന്റെ സഭയിൽ ചേർത്തുകൊൾക.
അവന്റെ വീണ്ടെടുപ്പിന്റെ ഫലങ്ങളിൽ ഇതിന്നു(ഇവൎക്കു)പങ്കു
കൊടുത്തു ജീവപൎയ്യന്തം നിൻ ആത്മാവിനാൽ വിശുദ്ധീകരിച്ചു
ഒടുക്കം നിന്റെ പുത്രത്വത്താൽ നിൻ സ്വൎഗ്ഗരാജ്യത്തിന്റെ അവ
കാശി(കൾ)ആക്കി തീൎക്കേണമേ. ദൈവമേ, നിന്റെ കൃപ ഇതി
നോടു (ഇവരോടു) കൂടെ ഇരിക്കുകയും എന്നും വസിക്കയും ആകേ
ണമേ. ആമെൻ.

അല്ലെങ്കിൽ.

സ്വൎഗ്ഗസ്ഥപിതാവേ,ഈ ശിശുവിന്നു (ക്കൾക്കു) നീ ജീവ
നും കരുണയും നല്കി നിന്റെ വിചാരണ ഇതിന്റെ (ഇവരു
ടെ) പ്രാണനെ പരിപാലിച്ചു വരുന്നു.* ഇപ്പോൾ ഇതിനെ
(ഇവരെ) ക്രിസ്തു യേശുവിൽ നിന്റെ കുട്ടിയാകുവാൻ (കളാകു
വാൻ) വിളിച്ചിരിക്കുന്നു. അതുകൊണ്ടു ഞങ്ങൾ ഇതിനെ
(ഇവരെ) നിന്റെ വിശുദ്ധരക്ഷയിൽ ഭരമേല്പിക്കുന്നു. നീ താൻ
ഇതിന്നു (വൎക്കു) നിഴലും മറവുമാക, ദേഹത്തിന്നുും ദേഹിക്കും
നേരിടുന്ന സകല ഭയവും അകറ്റുക, എല്ലാവഴികളിലും

  • യോബ്. ൧c. 12
"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/101&oldid=195367" എന്ന താളിൽനിന്ന് ശേഖരിച്ചത്