താൾ:GkVI22e.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 സ്നാനം.

ന്ന ചൊല്ക്കുറിയെ സ്ഥാപിച്ചു. ആയതു കൈക്കൊള്ളുന്നവർ
ഒക്കയും കൎത്താവായ യേശുവിൻ നാമത്തിലും നമ്മുടെ ദൈവ
ത്തിൻ ആത്മാവിനാലും കഴുകിക്കൊണ്ടു വിശുദ്ധീകരിക്കപ്പെട്ടു
നീതീകരിക്കപ്പെട്ടു രക്ഷ പ്രാപിക്കേണം എന്നുവെച്ചത്രേ.

അതുകൊണ്ടു നമ്മുടെ ദേഹി കർത്താവെ മഹിമപ്പെടുത്തുക.
നമ്മുടെ ആത്മാവു ഈ രക്ഷിതാവായ ദൈവത്തിൽ സന്തോ
ഷിക്ക. അവൻ നമ്മിൽ വലിയവ ചെയ്തു,ചെറുപ്പത്തിൽ തന്നെ
നമ്മെ കനിഞ്ഞു ചേർത്തു കൈക്കൊണ്ടിരിക്കുന്നു. നമ്മുടെ മക്ക
ളെയും സന്തോഷത്തോടെ അവന്റെ സന്നിധാനത്തിൽ കൊണ്ടു
വരാം; അവരും വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും
ജനിച്ചു നിത്യജീവങ്കലേക്കു കരുണയുടെ പൂൎണ്ണത പ്രാപിക്കേണ്ടു
ന്നവർ ആകുന്നുവല്ലോ. അതുകൊണ്ടു നാം ഈ ശിശുവിനെയും
(ക്കളെയും) നമ്മുടെ വീണ്ടെടുപ്പുകാരന്റെ കരുണയിൽ ഭരമേ
ല്പിക്ക. ഇവന്നു (ഇവൾക്കും,ഇവൎക്കും) കൂടെ അവൻ വീണ്ടെടു
പ്പുകാരനായല്ലോ. ഇവൻ (ൾ, ർ) ഇഹത്തിലും പരത്തിലും
സ്നാനത്തിന്റെ അനുഗ്രഹങ്ങളെ ഒക്കെയും അനുഭവിച്ചു പരിശു
ദ്ധാത്മാവിന്റെ ശക്തിയിൽ ഊന്നി പാപത്തോടും ലോകത്തോ
ടും നല്ല പോർ പൊരുതു തൻ (തങ്ങളുടെ) ഓട്ടം വിശ്വാസത്തിൽ
തികെച്ചു മേലിൽ നീതിയുടെ കിരീടം പ്രാപിക്കേണ്ടതിനു
ഇപ്പോൾ നാം പ്രാൎത്ഥിച്ചുകൊൾക.

പ്രാൎത്ഥന.

സൎവ്വശക്തിയുള്ള ദൈവമേ, ഞങ്ങളുടെ കൎത്താവായ യേശു
ക്രിസ്തുവിന്റെ പിതാവേ, സ്വൎഗ്ഗങ്ങളിലും ഭൂമിയിലും ഉള്ള കുഡും
ബത്തിന്നു ഒക്കയും പേർ വരുവാൻ ഹേതുവായുള്ളോവേ, വിശു
ദ്ധസ്നാനത്തിന്നായി കൊണ്ടുവരുന്ന ഈ ശിശുവിന്നു (ക്കൾക്കു)
വേണ്ടി നിന്നോടു വിളിച്ചു യാചിക്കുന്നിതുː പിതാവായി ഇതിനെ
(ഇവരെ) കൈക്കൊള്ളേണമേ. പിന്നെ നിന്റെ പ്രിയപുത്രൻː
യാചിപ്പിൻ എന്നാൽ കണ്ടെത്തും, അന്വേഷിപ്പിൻ
എന്നാൽ കണ്ടെത്തും, മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്ക
പ്പെടും എന്നു കല്പിച്ചിരിക്കയാൽ നിത്യദൈവമേ, ഈ ശിശു

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/100&oldid=195365" എന്ന താളിൽനിന്ന് ശേഖരിച്ചത്